കൂരാച്ചുണ്ടിൽ വഴിയോര കച്ചവടത്തിനു നിയന്ത്രണം....




 നിരോധിത മേഖലകളിൽ വഴിയോര കച്ചവടം നടത്തിയാൽ കർശന നടപടി

✒️ ജോബി മാത്യു 

 കൂരാച്ചുണ്ട് :  ടൗണിലും പരിസര പ്രദേശങ്ങളിലും വഴിയോര കച്ചവട നിയന്ത്രണം കർശനമായി നടപ്പാക്കാൻ പഞ്ചായത്ത്, പൊലീസ്, ആർടിഒ, ആരോഗ്യ വകുപ്പ് അധികൃതരുടെ സംയുക്ത യോഗം തീരുമാനിച്ചു.

ബാലുശ്ശേരി റോഡിൽ മൈക്രോ ലാബിനു മുൻവശം, പേരാമ്പ്ര റോഡിൽ കള്ള് ഷോപ്പ്. കല്ലാനോട് റോഡിൽ ബിഎ സ്എൻഎൽ ഓഫീസ് വരെയും, കല്ലാനോട്, കരിയാത്തുംപാറ അങ്ങാടികളിലും വഴിയോര കച്ചവടം നിരോധിച്ചു.

നിരോധിത മേഖലകളിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ജോയിന്റ് ആർടിഒ നൂർമുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്, കൂരാച്ചുണ്ട് സബ് ഇൻസ്പെക്ട‌ർ എം .അംഗജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി വാളിയം പ്ലാക്കൽ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പ്രബീഷ് തളിയോത്ത് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി