കർഷകദ്രോഹ നടപടികൾക്കെതിരെ കിഫ 'സമര കേരളം' പരിപാടി നടത്തി



✍🏻 ജോബി മാത്യു 

 ചക്കിട്ടപാറ: സംസ്‌ഥാനത്തെ പരിസ്‌ഥിതി ദുർബല മേഖലകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കുമെന്നു കേരള സർക്കാരിൻ്റെ പ്രഖ്യാപിത നിലപാട് കേന്ദ്രത്തെ യഥാസമയം അറിയിക്കാതെ കേന്ദ്രത്തിന്റെ നിബന്ധനകൾക്കു വഴങ്ങി മലയോര ജനങ്ങളെ ഒറ്റുകൊടുക്കാനും, അനധികൃതമായി കൂടിയിറക്കാനും കിഫ അനുവദിക്കില്ലെന്ന് കിഫ സംസ്‌ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു.

ജനവാസ മേഖലകളിൽ ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പരിസ്‌ഥിതി നിയമങ്ങൾ അനുവദിക്കില്ലെന്ന് പ്രഖ്യാ പിച്ച് കേരള ഇൻഡിപെൻഡൻ ഫാർമേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിൽ ചെമ്പനോട യിൽ 'സമര കേരളം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കിഫ   
ചെയർമാൻ അലക്സ് ഒഴുകയിൽ.

കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ ഭാഗമായി പശ്ചിഘട്ടത്തിൽ വരാൻ പോകുന്ന പരിസ്‌ഥിതി ദുർബല മേഖലകളിൽ ഇ എസ് എ കേരളത്തിലെ 131 വില്ലേജുകളെ ഉൾപ്പെടുത്തി കരട് വിജ്‌ഞാപനം 2024 ജൂലൈ 31നു കേന്ദ്ര സർക്കാർ വീണ്ടും പുതുക്കി ഇറക്കിയിരുന്നു പല മാപ്പുകൾ കാണിച്ചു മലയോര ജനതയെ ഒന്നടങ്കം കുടിയിറക്കാനുള്ള നീക്കത്തിൽ നിന്നും കേരള സർക്കാർ പിന്മാറണം.

ചക്കിട്ടപാറ പഞ്ചായത്തിലെ ആനശല്യം ഒഴിവാക്കാൻ ചെമ്പനോട ആലമ്പാറ മുതൽ ചെങ്കോട്ടക്കൊല്ലി വരെ നിർമിച്ച കിടങ്ങ് കോൺക്രീറ്റ് ചെയ്തോ, കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയോ ബലവത്താക്കണമെന്നു ആവശ്യം ഉന്നയിച്ചു.

കിഫ ജില്ലാ പ്രസിഡന്റ് മനോജ് കുബ്ലാനി, ജിമ്മി വല്ലയിൽ, ബിനോയി ജോർജ്, ബെന്നി എടത്തിൽ, കെ.ഡി.തോമസ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി