പാതയോരം കാടുമൂടി; ചെമ്പ്ര - കൂരാച്ചുണ്ട് റോഡിൽ അപകടയാത്ര
ചക്കിട്ടപാറ : ചെമ്പ്ര - കുരാച്ചുണ്ട് റോഡിൽ കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗേറ്റ് ജംക്ഷനു സമീപത്ത് പാതയോരത്ത് കാട് നിറഞ്ഞതോടെ യാത്ര ദുരിതമായി. സ്‌കൂൾ ഗേറ്റ് മുതൽ കള്ള് ഷാപ്പ് വരെയുള്ള മേഖലയിലാണ് റോഡിനിരുവശവും കാട് നിറഞ്ഞത്.
റോഡിൽ വളവും ഇറക്കവുമുള്ള മേഖല ആയതിനാൽ വാഹനങ്ങൾക്ക് അപകട സാധ്യത കൂടുതലാണ്.
സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയായി ഈ പാതയിലൂടെ സഞ്ചരിക്കുന്നതും അപകടത്തിന് കാരണമാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. കുരാച്ചുണ്ട് - പേരാമ്പ്ര റൂട്ടിൽ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
മലയോര ഹൈവേ പെരുവ ണ്ണാമുഴി - ചെമ്പ്ര റീച്ച് പ്രവ്യത്തിയുടെ ഭാഗമാണ് ഈ മേഖല. ഈ പ്രദേശത്ത് റോഡിൽ പ്രവ്യത്തി ആരംഭിച്ചിട്ടില്ല.
പാതയോരത്തെ അപകട ഭീഷണി ഉയർത്തുന്ന കാട് വെട്ടി മാറ്റാൻ കെആർഎഫ്ബി ഉദ്യോഗസ്‌ഥർ റോഡ് പ്രവ്യത്തി ഏറ്റെടുത്ത കരാറുകാരന് അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യം ഉയർന്നു.

Comments
Post a Comment