ചക്കിട്ടപാറ; മുതുകാട് ടൗൺ ഇരുട്ടിൽ ഹൈമാസ്‌റ്റ് വിളക്ക് ഒരു വർഷമായി കത്തുന്നില്ല....
✒️ ജോബി മാത്യു
ചക്കിട്ടപാറ: മുതുകാട് ടൗണിലെ ഹൈമാസ്റ്റ് വിളക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി കത്താതിരുന്നിട്ടും അധികൃതർ നടപടി യെടുക്കുന്നില്ലെന്നു പരാതി. 6 വർഷം മുൻപ് ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വിളക്ക് സ്ഥാപിച്ചത്. വിളക്കിനു കേടുപാട് സംഭവിച്ച് ഒരു വർഷത്തോളമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. രാത്രിസമയത്തു മുതു കാട് അങ്ങാടി ഇപ്പോൾ ഇരുട്ടിലാണ്. ജനങ്ങൾ ഒട്ടേറെ തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയർന്നു. അടിയന്തര നടപടിയെടുക്കണമെന്നു പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു

Comments
Post a Comment