കർഷക ക്ഷേമ പെൻഷൻ അപേക്ഷിച്ചിട്ടും അനുവദിക്കുന്നില്ല
✍🏻ജോബി മാത്യു
കൂരാച്ചുണ്ട്/ചക്കിട്ടപാറ : കുരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഒട്ടേറെ കർഷകർ കർഷക ക്ഷേമ പെൻഷൻ ലഭിക്കാൻ വർഷങ്ങളായി കൃഷിഭവനിൽ അപേക്ഷ നൽകി കാത്തിരുന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്നുപരാതി. 4 വർഷത്തെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 മുതൽ പെൻഷന് അപേക്ഷ നൽകിയ കുരാച്ചുണ്ട് പഞ്ചായത്തിലെ 74 പേർക്ക് പെൻഷൻലഭിച്ചിട്ടില്ല. എല്ലാ രേഖകളും സമർപ്പിച്ചതാണ്. 339 കർഷകർ നിലവിൽ കൃഷിഭവൻ പരിധിയിൽ കർഷക പെൻഷൻ വാങ്ങുന്നുണ്ട്.
ചക്കിട്ടപാറ കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ച 60 പേർക്ക് പെൻഷൻ ലഭിക്കാനുണ്ട്. 2018 മുതൽ അപേക്ഷ നൽകിയവർക്കാണ് പെൻഷൻ കിട്ടാത്തതെന്നു കർഷകർ പറയുന്നു. ചക്കിട്ടപാറ പഞ്ചായത്ത് പരിധിയിൽ 400 പേരോളം കർഷക പെൻഷൻ വാങ്ങുന്നുണ്ട്. 1600 രൂപ വീതമാണ് കർഷകരുടെ പ്രതിമാസ പെൻഷൻ. 4 മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശികയാണ്

Comments
Post a Comment