കൂരാച്ചുണ്ട് അക്ഷയ കേന്ദ്രത്തിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്



✍🏻നിസാം കക്കയം 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിച്ച് വരുന്ന അക്ഷയ കേന്ദ്രത്തിനെതിരെ ബി.ജെ.പി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. അക്ഷയ കേന്ദ്രം ജീവനക്കാർ ജന ദ്രോഹപരമായ നിലപാടാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യാപാര ഭവനിൽ ചേർന്ന ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു.

പൊതുജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കി ചെയ്യുന്ന പ്രവർത്തികൾ ഉപകാരപ്രദമാവും വിധം ലഭ്യമാവുന്നില്ലയെന്നും, സ്ഥാപനത്തിലെത്തുന്നവരോട് അപമര്യാദയായി പെരുമാറുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ഇത് കാരണം മറ്റു പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. അക്ഷയ കേന്ദ്രത്തിനെതിരെ നടപടി എടുക്കണമെന്നും, സുതാര്യമായ ജന സേവനം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10.30ന് കൂരാച്ചുണ്ട് അക്ഷയ കേന്ദ്രത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി പ്രതിഷേധിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബി.ജെ.പി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി  പ്രസിഡന്റ് ഷിബു ജോർജ് അധ്യക്ഷത വഹിച്ചു. പി.പി.ഗംഗാധരൻ ,കാഞ്ചന സുരേഷ്, സുരേന്ദ്രൻ അമ്മാറമ്പത്ത്, സുമിൻ നെടുമല എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി