ചക്കിട്ടപാറയിൽ പുകപ്പുരയിൽ തീപിടിത്തം



 ചക്കിട്ടപാറ:  മുക്കള്ളിൽ വീടി നോടു ചേർന്ന റബർ ഷീറ്റ് പുക പ്പുരയ്ക്ക് തീപിടിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ചാരുപറമ്പിൽ അനീഷിന്റെ വീടിനു സമീപത്തെ പുകപ്പുരയ്ക്കാണ് രാത്രി തീപിടിച്ചത്. റബർ ഷീറ്റ് പുകയ്ക്കുന്നതിനായി കത്തിച്ചതാണു തീ പടരാൻ കാരണമായത്. 200 റബർ ഷീറ്റ്, ഒട്ടുപാൽ, കെട്ടിടത്തിന്റെ മേൽക്കൂര എന്നിവ നശി ച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയം അസി.സ്‌റ്റേഷൻ ഓഫിസർ പി.സി.പ്രേമന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.ആർ.സോജു, പി. കെ.സിജീഷ്, പി.ആർ.സത്യനാഥ്, എം.ജയേഷ്, വി.വിനീത് എന്നിവരടങ്ങുന്ന സംഘം രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകി.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി