തലയാട് മലയോരഹൈവേ നിർമാണം ഇഴയുന്നു; നാട്ടുകാർക്ക് ദുരിതം



✒️നിസാം കക്കയം 

 തലയാട്: തലയാട് മേഖലയിലെ മലയോരഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനാൽ യാത്രദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികൾ തലയാട് പടിക്കൽ വയൽ ഭാഗങ്ങളിൽ റോഡിന്റെ കയറ്റം കുറയ്ക്കാൻവേണ്ടി മണ്ണെടുത്ത് മാറ്റുന്ന നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. മഴകനത്തതോടെ റോഡിൽ ചെളി നിറയുകയാണ്. ഇതുമൂലം റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയുണ്ട്.

പന്ത്രണ്ട് മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് ആറ് മീറ്റർ വീതിയിൽ മണ്ണെടുത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബാക്കി ആറ് മീറ്റർ പിന്നീട് ചെയ്താൽ മതിയെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരും കരാറുകാരനും ഇത് അംഗീകരിക്കാത്തതാണ് റോഡിലൂടെ യാത്രചെയ്യാൻ കഴിയാത്തസ്ഥിതിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

കക്കയം, കരിയാത്തൻ പാറ, വയലട എന്നീ  വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. 

റോഡിലെ ചെളിക്കുണ്ടിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാത്ത ദിവസങ്ങൾ കുറവാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാർ ചെളിയിൽ കുളിക്കുകയാണ്. 

മലമേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം നിർമാണം നടക്കുന്ന റോഡിലൂടെയാണ് പരന്നൊഴുകുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗ തം പൂർണമായും നിരോധിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി