ചക്കിട്ടപാറ; പേരാമ്പ്ര എസ്‌റ്റേറ്റിൽ മരം കൊള്ളസമഗ്ര അന്വേഷണം നടത്തണമെന്ന് തൊഴിലാളി യൂണിയനുകൾ.
✍🏻 ജോബി മാത്യു
ചക്കിട്ടപാറ:പേരാമ്പ്ര എസ്‌റ്റേറ്റിൽ മരം കൊള്ള നടന്ന സംഭവത്തിലും അലൂമിനിയം ടാങ്ക് മോഷണം പോയതിലും സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്‌റ്റേറ്റ് ഐഎൻടിയുസി യൂണി റ്റ് യോഗം ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷിക്കണം. മരം ടെൻഡറിലെ ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുറ്റവാളികൾക്കെതിരെ നടപടി സ്വീക രിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാനും തീ രുമാനിച്ചു. പ്രസിഡൻ്റ് സി.കെ.ബാലൻ അധ്യക്ഷത വഹിച്ചു. . പേരാമ്പ്ര എസ്‌റ്റേറ്റിലെ മരം ടെൻഡറിലെ ക്രമക്കേടുകളിൽ കരാറുകാരനെതിരെ നിയമ നടപടിയെടുക്കണമെന്നും മരം തു ക്കാൻ കോർപറേഷൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെതി രെ നടപടി സ്വീകരിക്കണമെന്നും പേരാമ്പ്ര ഏരിയ തോട്ടം തൊ ഴിലാളി യൂണിയൻ സിഐടിയു കമ്മിറ്റി ആവശ്യപ്പെട്ടു. 10 ടൺ വീതം ഓരോ ലോഡിനും നഷ്ടമുണ്ടാക്കി 45 ലക്ഷം രൂപയുടെ ക്രമക്കേടാണ് സംഭവിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി കെ.സുനിൽ വിജിലൻസിൽ പരാതി നൽകി.
• എസ്‌റ്റേറ്റിൽ മരം ടെൻഡറിൻ്റെ മറവിലെ ക്രമക്കേടുകളെ സം ബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോ ഗസ്ഥരെ സർവീസിൽ നിന്നു പുറത്താക്കി നഷ്ടം ഈടാക്കണ മെന്നും പേരാമ്പ്ര എസ്‌റ്റേറ്റ് ലേബർ സെന്റർ എച്ച്എംഎസ് യോ ഗം ആവശ്യപ്പെട്ടു. കെ.ജി.രാമനാരായണൻ അധ്യക്ഷത വഹിച്ചു.

Comments
Post a Comment