ചക്കിട്ടപാറ ; കുളത്തുവയലിൽ ഇടിമിന്നലിൽ വീടിന് നാശം; ഒരാൾക്ക് പരിക്കേറ്റു


(ഇടിമിന്നലേറ്റ് കുളത്തുവയലിൽ താമസിക്കുന്ന കൊഴക്കോടൻ വി നോദിന്റെ വീടിന്റെ മെയിൻ സ്വിച്ചും മീറ്ററും കത്തിനശിച്ച നിലയിൽ.)

 ചെമ്പ്ര: ഇടിമിന്നലിൽ വീടിന് നാശ നഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് പതിമൂന്നാം വാർഡ് കുളത്തുവയൽ സ്കൂളിന് സമീപം താമസിക്കുന്ന കൊഴക്കോടൻ വിനോദിന്റെ വീടിനാണ് ഇന്നലെ വൈകുന്നേരം നാലോടെ ഉണ്ടായ ഇടിമിന്നലിൽ നാശം സംഭവിച്ചത്. വീടിന്റെ വയറിംഗ്, മെയിൻ സ്വിച്ച്, മീറ്റർ എന്നിവ കത്തി നശിച്ചു. ഇതിനു സമീപം താമസിക്കുന്ന വിനോദിന്റെ സഹോദരി കൊഴക്കോടൻ ബിന്ദുവിന്റെ വീടിനും ഇടിമിന്നലിൽ നാശമുണ്ടായി. വീട്ടുപകരണങ്ങൾ നശി ക്കുകയും വയറിംഗും കത്തി നശിച്ചിട്ടുണ്ട്. പരിക്കേറ്റ വീട്ടമ്മയായ ബിന്ദു പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലാണ്.

✍🏻ജോൺസൻ പൂകമല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി