കൂരാച്ചുണ്ട്, ചക്കിട്ടപാറ;മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എകെസിസി



✍🏻ജോബി മാത്യു 

 കൂരാച്ചുണ്ട്: വഖഫ് ആക്ട‌ിൻ്റെപേരിൽ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയുടെ അവകാശ സംരക്ഷണത്തിന് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും വഖഫ് നിയമഭേദഗതി നടപ്പാക്കണമെന്നും കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുനമ്പം ജനതയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ. ജോയൽ കുമ്പുക്കൽ,ട്രസ്റ്റിമാന്റോ മന്തകൊല്ലി, ജോസ് കിഴക്കുംപുറം, ബേബി മംഗലത്ത്, ബാബു ചിലമ്പിക്കുന്നേൽ, സെക്രട്ടറി ബോബൻ പുത്തുരാൻനേതൃത്വം നൽകി. 

 കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ്പള്ളി കത്തോലിക്കാ കോൺഗ്രസിൻ്റെ നേത്യത്വത്തിൽ മുനമ്പം ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ധർണ നടത്തി. വികാരി ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. കെ.സി.ജോസ് കാനാട്ട്, ജോൺസൺ മാളിയേക്കൽ, അനു കടുകൻമാക്കൽ, പ്രിൻസ് ജോസഫ് വിലാസം, നിമ്മി പൊതിയട്ടേൽ, ലൗലി സണ്ണി തടത്തിൽ എന്നിവർ പ്രസംഗിച്ചു. 


 ചക്കിട്ടപാറ : ചക്കിട്ടപാറ സെന്റ് ആന്റണി സ് പള്ളി എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാ പിച്ച് റാലി നടത്തിവികാരി ഫാ.പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു. ബേബി വട്ടോട്ടുതറപ്പേൽ, ഷാജൻ തെങ്ങുംപള്ളിൽ, സാബു പുളിക്കൽ, ഷാൽവിൻ പള്ളിത്താഴത്ത്, ജോമോൻ തീക്കുഴിവയലിൽ  എന്നിവർ നേതൃത്വം നൽകി. 

 ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് പള്ളിയിൽ എകെസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനത യ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തി. വികാരി ഫാ.ഡൊമിനിക് മുട്ടത്തുകുടിയിൽ  ഉദ്ഘാടനംചെയ്തു. ഫാ.ജോസ് പുത്തേട്ടു പടവിൽ, ഷാജു വിലങ്ങുപാറ, മാത്യു പേഴത്തിങ്കൽ, ജോബി ഇലന്തൂർ, കെ.കെ.ജോൺ കുന്നത്ത്,  ജേക്കബ് പുകമല, കമല, ലൗലിച്ചൻ മപ്പുങ്കൽ നേതൃത്വം നൽകി. 

 പടത്തുകടവ്: വഖഫ് നിയമത്തി ൻ്റെ പേരിൽ നീതി നിഷേധിക്ക പ്പെടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കത്തോലിക്കാ കോൺഗ്രസ് പടത്തുകടവ് തിരുകുടുംബ ദേവാലയ ഇടവക യൂണിറ്റ് നേതൃത്വ ത്തിൽ റാലി നടത്തി. പ്രതിഷേധ സംഗമത്തിൽ പ്രസിഡൻ്റ് ഇ.എം.പോൾ പ്രഭാ ഷണം നടത്തി. ഇടവക വികാരി ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ, തോമസ് ഫിലിപ് നരിക്കാട്ട്, ഏബ്രഹാം മടപ്പാട്ട്, ബാബു ചക്കാലയിൽ, ആന്റണി ഇരവുചിറ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി