അച്ഛനുള്ള സമ്മാനം...



✍🏻നിസാം കക്കയം 

 കൂരാച്ചുണ്ട്: ഒരു കാലത്ത് ജില്ലയിലെ ത്തന്നെ അറിയപ്പെടുന്ന ഫു ട്ബോൾ താരമായിരുന്നു ഷാജി ജോസഫ്. ആ കാലത്തെ സെവൻസ് ഫുട്‌ബോൾ ടൂർണമെ ന്റിലെ രാജാക്കൻമാരായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോ ഴിക്കോടിന്റെ മിന്നും താരമായി രുന്നു ഷാജി. എന്നാൽ സാമ്പത്തിക പരാധീനതകളും ജീവിത പ്രയാസങ്ങളും കൂടിവന്നപ്പോൾ തൻ്റെ ജീവൻ്റെ തുടിപ്പായിരുന്ന ഫുട്ബൾ എന്ന സ്വപ്നം ഷാജി ക്ക് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു .ഫുട്ബോളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് പോകാതാവുകയും, ഒരു ടൂർണമെന്റിനിടെ കാൽമുട്ടിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതോടെ ഷാജി ജഴ്‌സി അഴിച്ചുവെക്കുകയായിരുന്നു. പകരം കക്കയം അങ്ങാടിയിൽ ഐ.എൻ. ടി.യു.സി. തൊഴിലാളി വിഭാഗത്തിൽ ചുമട്ട്തൊഴിലാളിയുടെയും കൂലിപ്പണിക്കാരന്റെയും കുപ്പായം എടുത്തിട്ട് കഠി നാധ്വാനത്തിലൂടെ കുടുംബത്തെ കരകയറ്റി.

പഴയഗ്രൗണ്ടും ഗ്യാലറിയും ആൾക്കൂട്ടവും ആരവങ്ങളുമൊന്നും ഷാജിക്ക് മറക്കാൻ സാധി ക്കുന്നതായിരുന്നില്ല. ഇളയമകൾ ഷിൽജി ചെറുപ്പം മുതലേ കായികമേഖലയോട് താത്പര്യം കാണിക്കുന്നത് ഷാജിയുടെ മന സ്സിൽ പുത്തൻ പ്രതീക്ഷകൾക്ക് ഊർജം പകരുകയായിരുന്നു. പതിയെ അച്ഛൻ്റെ കാൽപ്പന്ത് കമ്പം ഷിൽജിയെ ഓട്ടക്കാരിയിൽ നിന്ന് പന്തുകളിക്കാരിയിലേക്ക് കൂടുമാറ്റി. കല്ലാനോട് സെൻ്റ് മേരീസ് സ്കൂളിലെ പരിശീലകൻ പ്ലാത്തോട്ടത്തിൽ ബാബുവാണ് ഷിൽജിയിലെ കാൽപ്പന്ത് കളിക്കാരിയെ തിരിച്ചറിഞ്ഞത്.

എട്ടാം ക്ലാസിൽ കണ്ണൂർ സ്പോർട്‌സ് ഡിവിഷൻ സ്കൂളിൽ അഡ്‌മിഷൻ കിട്ടിയതോടെ ഷിൽജിക്ക് കൂടുതൽ മികവ് പുറത്തെടുക്കാൻ സാധിച്ചു. 2017-ൽ ഡൽഹിയിൽ നടന്ന സുബ്രതോകപ്പ് കേരള ടീമിൽ ഇടംപിടിച്ചത് വഴിത്തിരിവായി. അസമിൽ നടന്ന അണ്ടർ 17 ദേശീയ ടൂർണമെൻ്റിൽ 12 ഗോളുകളാണ് അടിച്ചു കുട്ടിയത്. ഒടുവിൽ പതിനാറാം വയസ്സിൽ ഷിൽജി അച്ഛൻ ഒരിക്കൽ സ്വപ്നംകണ്ട ഇന്ത്യൻ കുപ്പായം അണിഞ്ഞു. ബംഗ്ലാദേശിൽ നടന്ന സാഫ് കപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിർണായക സ്വാധീനമായി. എട്ട് ഗോളുകൾ അടിച്ചു ടോപ് സ്റ്റോറർ പട്ടം നേടാൻ ഷിൽജിക്ക് സാധിച്ചിരുന്നു. തൊട്ടുപുറകെയായിരു ന്നു അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ എമർജിങ് താരത്തിനുള്ള പുരസ്കാരവും ഷിൽജിയെ തേടിയെത്തി.

ബി.എസ്.സി നഴ്‌സിങ് വിദ്യാർഥിയായ സഹോദരി ഷിൽനയും, അച്ഛൻ്റെ അമ്മ മേരിയമ്മയും ഷിൽജിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി