സൂക്ഷിച്ച് നടക്കണം, ആളെ വീഴ്ത്താൻ നടപ്പാതയിൽ കെണിക്കുഴികൾ
കൂരാച്ചുണ്ട്: ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രധാന റോഡിലെ നടപ്പാതയുടെ സ്ലാബ് നശിച്ച് കുഴി രൂപപ്പെട്ടതോടെ അപകടഭീഷണി. സ്കൂളുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കുമു ള്ളവർ കാൽനടയായി സഞ്ചരിക്കുന്ന പാതയിലാണ് അപകടാവസ്ഥ. ഒരു സ്ലാബിന്റെ അരിക് പൊട്ടിനശിച്ച നിലയിലാണ്. ആളുകൾ നടക്കുന്നതിനിടയിൽ സ്ലാബ് തകർന്നുവീഴാനും സാധ്യതയേറെയാണ്.
ഇതിനിടയിൽ കാൽനടക്കാരുടെ കാൽ അകപ്പെടാനും സാധ്യതയുണ്ട്. സ്ലാബ് തകർന്നിട്ട് ഏതാനും ദിവസങ്ങളായെങ്കിലും നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ എത്രയും വേഗത്തിൽ പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
കാൽനടയാത്രക്കാർക്ക് ഭീഷണി
ബാലുശ്ശേരി-കുരാച്ചുണ്ട് റോഡ്ജങ്ഷനിലെ ഓവുചാലിന് സ്ലാബില്ലാത്തത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. അങ്ങാടിയിലെ ഏറ്റവും തിരക്കുനിറഞ്ഞ ഭാഗത്ത് ഓവുചാലിന് സ്ലാബില്ലാത്തത് കാരണം വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. കൂരാച്ചുണ്ട് സെയ്ന്റ് തോമസ് എൽ.പി., യു.പി. സ്കൂളുകൾ, മദ്രസ, അങ്കണവാടി കൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ ദിവസേന കടന്നുപോകുന്ന പാതയാണിത്. ഓവുചാലിന് സ്ലാബിട്ട് അപകടസാധ്യത ഒഴിവാക്കണമെന്നാശ്യപ്പെട്ട് പൊതുമരാമത്ത് വകുവപ്പിന് പരാതിനൽകാനുള്ള ഒരു കത്തിലാണ് നാട്ടുകാർ.
പരിഹാരം കാണണം
സ്കൂൾകുട്ടികൾ ഉൾപ്പെടെ ഒട്ടേറെയാളുകൾ ദി വസേന നടന്നുപോകുന്ന ഭാഗത്താണ് സ്ലാബ് പൊട്ടിയിരിക്കുന്നത്. കൂരാച്ചുണ്ട് അങ്ങാടിയി ലെ ഏറ്റവും തിരക്ക് കൂടിയ ബാലുശ്ശേരി റോഡ് ജങ്ഷനിലെ ഓവുചാലിന് സ്ലാബ് പോലും ഇല്ലാ ആ സാഹചര്യമാണ്. ഭാഗ്യംകൊണ്ടാണ് അപ കടങ്ങൾ സംഭവിക്കാതെ പോകുന്നത്. അധിക തർ എത്രയുംവേഗത്തിൽ പ്രശ്നത്തിന് പരിഹാരം കാണണം.
എം.ടി. രാഘവൻ (പൊതുപ്രവർത്തകൻ)


Comments
Post a Comment