മുതുകാട്ടിലെ റബർപാൽ ശേഖരണകേന്ദ്രം കാട്ടാനകൾ തകർത്തു



✍🏻ജോബി മാത്യു 

 ചക്കിട്ടപാറ :  പ്ലാൻ്റേഷൻ കോർപറേഷൻറെ മുതുകാട്ടിലെ പേരാമ്പ്ര എസ്‌റ്റേറ്റിൽ കാട്ടാനക്കൂട്ടം വിളയാട്ടം തുടരുന്നു. 2005 ഏരിയ
ബി ഡിവിഷനിലെ റബർ പാൽ കലക്ട‌ിങ് സ്‌റ്റേഷൻ കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം തകർത്തു. ടാങ്ക്, പാത്രങ്ങൾ, ബക്കറ്റ്, ഭിത്തി എന്നിവ നശിപ്പിച്ചു. ഈ മേഖലയിൽ രാത്രി കാവലിനു വാച്ചർമാരെ നിയമിക്കാത്തതാണു പ്രശ്ന‌ം 2005 ഏരിയയിൽ മാസങ്ങളായി മരങ്ങൾ നശിപ്പിക്കുന്നതിനാൽ ടാപ്പിങ് നടത്താൻ റബർ ഇല്ലാത്ത സ്ഥ‌ിതിയായി.

ബി ഡിവിഷനിലെ 22 ഏരിയ, 2005 ഏരിയ, 2000 ഏരിയ എന്നി വിടങ്ങളിലാണു പ്രധാനമായും വന്യമൃഗ ശല്യം രൂക്ഷമാണ് ഈ മേഖലയിൽ സോളർവേലി നിർമിച്ചാൽ കാട്ടാന ശല്യം നിയന്ത്രിക്കാം. നിർമിക്കാൻ ഉപകരണങ്ങൾ ഉണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതി ഉയർന്നു

ചില ഏരിയയിൽ മാത്രം നാമ മാത്രമായ ആളുകളെയാണ് രാത്രി കാവലിനു നിയമിക്കുന്നത്. ഡ്യൂട്ടിയിൽ നിയമിക്കുന്നവർക്കു സുരക്ഷയ്ക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ടോർച്ച് പടക്കം ഉൾപ്പെടെ പേരിന് മാത്രമാണ് നൽകുന്നത്.

എസ്‌റ്റേറ്റിൽ കാട് നിറഞ്ഞതിനാൽ തൊഴിലാളികൾക്കു ടാപ്പിങ് ജോലി നടത്താൻ കഴിയാത്ത അവസ്‌ഥയാണ്.

കഴിഞ്ഞ ദിവസം തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കാട് ഉടൻ വെട്ടി മാറ്റുമെന്ന് അറിയിച്ചെങ്കിലും പ്രവൃത്തി പൂർത്തിയാക്കിയിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി