മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് കൂരാച്ചുണ്ട് സ്വദേശിക്ക്



 കൂരാച്ചുണ്ട്: ആലപ്പുഴ ജനസേവ  ശിശുഭവൻ്റെ സിൽവർ ജൂബിലി ആഘോഷ ചടങ്ങിൽ വച്ചാണ് മികച്ച സാമൂഹിക പ്രവർത്തകനുള്ള  ജനസേവ മദർ തെരേസ അവാർഡ് 2024 പത്മ ശ്രീ ടോണി ഫെർണാണ്ടസിൽ നിന്ന് കൂരാച്ചുണ്ട് സ്വദേശി സുനിൽ ജോസ് ഏറ്റു വാങ്ങി.


സുനിൽ ജോസ് രാജസ്ഥാൻ അജ്മീരിൽ തെരുവു കുട്ടികൾക്കായി നടത്തുന്ന ഉഠാൻ സൊസൈറ്റിയിൽ നടത്തിയ സൂത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

തെരുവിൽ അലയേണ്ടി വന്നേക്കാമായിരുന്ന മേഘ ബെർവ എംബിബിഎസ് പ്രവേശനേടിയത് സുനിൽ ജോസിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ്.  

മേഘ ബെർവ്വയുടെ എംബിബിഎസ് പ്രവേശനത്തിന് ശേഷം കൂടുതൽ തെരുവു കുട്ടികൾ ഉഠാൻ സൊസൈറ്റിയുടെ സ്കൂളുകളിൽ പഠിക്കാൻ വരുന്നുണ്ട്.. ഒരു സെൻ്ററിൽ തുടങ്ങിയ സ്കൂൾ ഇപ്പോൾ 3 സെൻ്ററുകൾ അജ്മീറിൽ ഉണ്ട്. 
ഉഠാൻ അജ്മീറിന്റെ രണ്ടാമത്തെ മൂന്നാമത്തെയും സെന്ററുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനു വേണ്ടി 24 സീറ്റ് ഉള്ള ടാറ്റാ ബസ് വാങ്ങുന്നതിനു വേണ്ടി അജ്മീർ ടാറ്റ ഏജൻസിക്ക് തുക കൈമാറുകയും അതിൻറെ രേഖകൾ 
 ആലുവ ജനസേവ ശിശു ഭവൻ ഫൗണ്ടർ ജോസ് മാവേലിയിൽ സുനിൽ ജോസിന് കൈമാറുകയും  ചെയ്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി