ചക്കിട്ടപാറയിലെ പകൽവീട്ടിൽ നിന്ന് വയോജനങ്ങൾ പുറത്ത്



✍🏻ജോബി മാത്യു 

ചക്കിട്ടപാറ : കമ്യൂണിറ്റി ഹാളിനു സമീപം ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്ത് നിർമിച്ച പകൽ വീട്ടിൽ വയോജനങ്ങൾക്ക് പ്രവേശനം ഇല്ലാതായി. വീട് നശിച്ച് താമസ സൗകര്യമില്ലാതായ വ്യക്തിയെ പഞ്ചായത്തിന്റെ നേത്യത്വത്തിൽ പകൽവീട്ടിൽ താമസിപ്പിച്ചതോടെ വയോജനങ്ങൾ സ്ഥാപനത്തിൽ നിന്നു പുറത്തായി.

2017ൽ സ്ഥാപനം നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഫർണിച്ചർ ഉൾപ്പെടെ സൗകര്യം 11 ഒരുക്കിയിരുന്നില്ല. പകൽവീട്ടിൽ സൗകര്യം ഒരുക്കണമെന്ന് വയോജന സംഘടന പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്ത് ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
പകൽവീട്ടിൽ പഞ്ചായത്ത് പലരെയും താമസിപ്പിക്കുന്നത് പതിവാണ്. ഇപ്പോൾ വയോജന സംഘടന നേതാക്കളുടെ കൈവശം താക്കോൽ ഇല്ലാത്തതിനാൽ അകത്ത് പ്രവേശിക്കാൻ സാധിക്കില്ല. വയോജനങ്ങളുടെ വിശ്രമകേന്ദ്രം ഈ ആവശ്യത്തിനു തന്നെ ഉപയോഗപ്രദമാക്കാനുംy ഫർണിച്ചറിനു ഫണ്ട് അനുവദിക്കാനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൻസ് ഫോറം പ്രസിഡന്റ് ജോസഫ് അമ്പാട്ട് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി