മൂന്നാം തവണയും സന്തോഷ് ട്രോഫി ടീമിൽ ഇടം നേടി കൂരാച്ചുണ്ടുകാരൻ അർജുൻ ബാലകൃഷ്ണൻ
✍🏻 കുഞ്ഞമ്മദ് കൂരാച്ചുണ്ട്
കൂരാച്ചുണ്ട് : 78 മത് സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടി കൂരാച്ചുണ്ടുകാരൻ അർജുൻ ബാലകൃഷ്ണൻ .
ഇത് മൂന്നാം തവണയാണ് അർജുൻ തിരഞ്ഞെടുക്കപ്പെടുന്നത് .
കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തിൽ നടന്ന തിരഞ്ഞെടുപ്പിന് നാൽപത് താരങ്ങളിൽ നിന്നാണ് അർജുൻ അടങ്ങുന്ന പുതിയ ടീമിനെ തിരഞ്ഞെടുത്തത് .
മധ്യനിരയിലും മുന്നേറ്റ നിരയിലും മികച്ച കളി പുറത്തെടുത്ത അർജുൻ കഴിഞ്ഞ തവണ കേരളത്തെ ക്വാർട്ടറിലെത്തിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത് .
ഇത്തവണ കേരളം നല്ല ഒരുക്കത്തിലാണ് .
കൂരാച്ചുണ്ട് പൂവത്തും ചോലയിലെ ബാലകൃഷ്ണൻ ,ബീന ദമ്പതികളുടെ മകനാണ് .
സഹോദരൻ നകുൽ.

Comments
Post a Comment