എന്നുതീരും ഈ യാത്രാദുരിതം...ജൽജീവൻ വിലങ്ങുതടി...ഗ്രാമീണറോഡുകളുടെ അവസ്ഥ പരിതാപകരം....




തോണിക്കടവ്-കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം റോഡ് തകർന്നനിലയിൽ

✍🏻നിസാം കക്കയം 

കൂരാച്ചുണ്ട് : ജൽജീവൻ പദ്ധതി നിർവഹണത്തിന്റെ കാലതാമസം കാരണം കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ മേഖലകളിലെ റോഡുകൾ താറുമാറായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ചില മേഖലകളിൽ പദ്ധതിയുടെ പ്രവൃത്തി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെട്ടിപ്പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ചിലയിടങ്ങളിൽ പൈപ്പിടുന്ന പ്രവൃത്തി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.



ജൽജീവൻ പദ്ധതിക്കായി പൊളിച്ച കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാർഡിലെ അച്ചാർ കമ്പനി-കൊല്ലക്കുന്നേൽ താഴെ റോഡിന്റെ്റെ ദുരവസ്ഥ

പദ്ധതിയുമായി ബന്ധപ്പെട്ട ആസൂത്രണക്കുറവാണ് നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ആരോപണം. സമയ ബന്ധിതമായി പ്രവൃത്തി നടപ്പാക്കാൻ തയ്യാറാകാത്തതും കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിന് ശേഷം കോൺക്രീറ്റിടാത്തതും കാരണം പഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും തകർന്നിരിക്കുകയാണ്. പദ്ധതിക്കായി റോഡ് പൊളിക്കുന്നവർ തന്നെ പൂർവസ്ഥിതിയിലാക്കണ മെന്ന് നിർദേശമുണ്ടെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല.കക്കയം ഉൾപ്പടെയുള്ള മേഖലകളിലേക്ക് വെള്ള മെത്തിക്കാനുള്ള ടാങ്ക് നിർമാണത്തിനുള്ള നടപടികളും പൂർത്തീകരിക്കേണ്ടതുണ്ട്.

ജൽജീവൻ പൂർത്തിയാവുന്നതും കാത്ത്...

ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ജില്ലയിലെത്തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിലക്കുള്ള റോഡുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യാത്ര ദുസ്സഹമായ തോണിക്കടവ് - കരിയാത്തുംപാറ റോഡിന് ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ മാസങ്ങൾക്ക് മുമ്പ് അനുവദിച്ചിരുന്നെങ്കിലും ജൽ ജീവൻ പദ്ധതി വൈകുന്നത് കാരണം പണി തുടങ്ങാൻ സാധിച്ചിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് സൊസൈറ്റി നിർമാണക്കരാർ എടുക്കുകയും സൈറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു.

ഓടിക്കിട്ടുന്ന പണം ഓട്ടോയുടെ മെയിൻറനൻസിന് 

റോഡിന്റെ ശോച്യാവസ്ഥ കാരണം കിട്ടുന്നപ ണം മെയിന്റനൻസിന് ചെലവഴിക്കേണ്ട സാഹച ര്യമാണ്. വിദ്യാർഥികളും, രോഗികളും ഉൾപ്പെടെ ഓട്ടോയിൽ കയറുന്നവരുടെ സുരക്ഷിതത്വവും പ്രശ്നമാണ്. അനാസ്ഥ മാറി പരിഹാരം കാണണം.




അനീഷ് മറ്റത്തിൽ (ഓട്ടോറിക്ഷ ഡ്രൈവർ)
രിക്കുകയാണ്.

പ്രതിഷേധത്തിന് നേതൃത്വം നൽകും

പഞ്ചായത്തിന്റെ വിവിധ മേഖ ലകളിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധ പ്പെട്ട പ്രവർത്തന ങ്ങൾ കാരണം ജന ങ്ങൾ ബുദ്ധിമുട്ടു കയാണ്. ടെൻഡർ എടുത്തിരിക്കുന്ന ഏജൻസി അലംഭാ വം തുടരുന്ന സാഹച ര്യമാണ്. ഈ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ പ്രതി ഷേധ പരിപാടികളുമായി രംഗത്തിറങ്ങും


ജോസ് വെളിയത്ത് (മുൻ ഗ്രാമപ്പഞ്ചായത്തംഗം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി