കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.



 കൂരാച്ചുണ്ട്: ശങ്കരവയലില്‍ ഇന്ന് സന്ധ്യയോടെ  വീട്ടുമുറ്റത്തെ ഏകദേശം 50 അടി താഴ്ചയുള്ള കിണറില്‍ വീണ മഞ്ഞുമ്മല്‍ ചന്ദ്രന്‍(65)നെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. 

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍  ഫയര്‍ &റെസ്ക്യൂ ഓഫീസ്സന്‍ എം മനോജ്  ചെയര്‍നോട്ടില്‍  കിണറ്റിലിറങ്ങി ചന്ദ്രനെ റെസ്ക്യൂനെറ്റില്‍ പുറത്തെടുത്തു. 
സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചു.

രക്ഷാദൗത്യത്തില്‍ ഫയര്‍ & റെസ്ക്യൂ ഓഫീസ്സര്‍മാരായ പി കെ സിജീഷ്, കെ പി വിപിന്‍,ഹൃദിന്‍,പി പി രജീഷ് പി സജിത്ത് ഹോംഗാര്‍ഡ് എ സി അജീഷും  കൂരാച്ചുണ്ട് പോലീസ് സംഘവും  പങ്കാളികളായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി