കൂരാച്ചുണ്ട് സ്വദേശിയുടെ നഷ്‌ടപ്പെട്ട മൊബൈൽ പൊലീസ് കണ്ടെത്തി



കൂരാച്ചുണ്ട് : നഷ്ട‌പ്പെട്ട മൊബൈൽ ഫോൺ പൊലീസിൻ്റെ നേതൃത്വത്തിൽ ആപ് മുഖേന കണ്ടെത്തി ഉടമയ്ക്ക് കൈമാറി. സെൻട്രൽ എക്യുപ്മെന്റ് ഐഡ ന്റിറ്റി റജിസ്റ്റർ ( സിഇഐആർ) ആപ് മുഖേനയാണ് കൂരാച്ചുണ്ട് സ്വദേശി തൊട്ടിയിൽ വർക്കിയുടെ ഫോൺ കണ്ടെത്തിയത്.

20000 രൂപ വിലയുള്ള ഫോൺ കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ നിന്നാണ് പൊലീസിനു കണ്ടെത്തിയത്. സീനിയർ സി വിൽ പൊലീസ് ഓഫിസർ എൻ. എം. അനൂപ് ആണ് ഫോൺ കണ്ടെടുക്കാനുള്ള ശ്രമത്തിനു നേതൃത്വം നൽകിയത്. മുൻപ് വളയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഈ എസ്സിപിഒ നഷ്ടപ്പെട്ട ഒട്ടേറെ മൊ ബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറിയിരുന്നു. എസ്ഐ എസ്.ആർ.സൂരജ് ഫോൺ ഉടമയ്ക്ക് കൈമാറി. എഎസ്ഐ ബിന്ദു, എസി പിഒ സോജൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി