പേരാമ്പ്ര ;കൂത്താളി സ്വദേശിനി മരിച്ചു.ചികിത്സ പിഴവു മൂലമെന്ന് ബന്ധുക്കൾ
പേരാമ്പ്ര : മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് പേരാമ്പ്ര കൂത്താളി സ്വദേശിനിയായ യുവതി മരിച്ചു. പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ ഗിരീഷിൻ്റെ ഭാര്യ രജനി (37) ആണ് മരിച്ചത്. കാലിന് വേദന വന്നിനെ തുടർന്ന് ഈ മാസം 4-ാം തീയ്യതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതാണ്. എന്നാൽ യുവതിക്ക് മാനസികസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാർ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു. യുവതിയെ അന്നു മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വാർഡിൽ മറ്റൊരു രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടർ ഇവരുടെ കേസ്ഷീറ്റ് കാണാനിടയാവുകയും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതിൽ നിന്നും ആ ഡോക്ടർ ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. തുടർന്ന് രോഗം മൂർച്ചിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും തുടർന്ന് വെൻ്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.. ഞരമ്പുകളിൽ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തിൽ ചികിത്സ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. 8-ാം തിയ്യതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതി ഇന്ന് കാലത്ത് 5 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ ( മൂവരും കൂത്താളി ഹയർ സെക്കണ്ടറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥികൾ). പാലേരി തോട്ടത്താം കണ്ടിയിലെ ചമ്മം കുഴിയിൽ പരേതനായ കൃഷ്ണൻ നായരുടെയും സുശീലയുടെയും മകളാണ്. സഹോദങ്ങൾ രജിത, രജീഷ്.

Comments
Post a Comment