കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്




 കായണ്ണ: കായണ്ണയിൽ ഇടിമിന്നലിലേറ്റ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു. കായണ്ണ 12-ാം വാർഡിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്കാണ് പരുക്കേറ്റത്.

നമ്പ്രത്തുമ്മൽ കദീശ (60), നമ്പ്രത്തുമ്മൽ നസീമ (42), നമ്പ്രത്തുമ്മൽ അനിത (38), നമ്പ്രത്തൂമ്മൽ സുമിഷ (39), നമ്പ്രത്തുമ്മൽ റുഖിയ (45), നമ്പ്രത്തുമ്മൽ കല്യാണി (73) എന്നിവർക്കാണ് പരുക്കേറ്റത്.

പരിക്കേറ്റവരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവുള്ള പറമ്പിൽ റസാഖിന്റെ പറമ്പിൽ തൊഴിലെടുക്കു ന്നതിനിടയിലാണ് ഇവർക്ക് ഇടി മിന്നലേറ്റത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി