കൂരാച്ചുണ്ട് അക്ഷയ കേന്ദ്രത്തിനെതിരെ പരാതിയുമായി ബിജെപി. ഇന്ന് ബി.ജെ.പി. മാർച്ചും ധർണ്ണയും ബി.ജെ.പി. ആരോപണം അടിസ്ഥാനരഹിതമെന്ന് അക്ഷയ അധികൃതർ
ബി.ജെ.പി. ആരോപണം അടിസ്ഥാനരഹിതമെന്ന് അക്ഷയ അധികൃതർ
✍🏻നിസാം കക്കയം
ജോബി മാത്യു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിച്ചുവരുന്ന അക്ഷയ കേന്ദ്രത്തിനെതിരേ ബി.ജെ.പി. കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30-ന് മാർച്ചും ധർണയും നടത്തും. അക്ഷയകേന്ദ്രം ജീവനക്കാർ ജനദ്രോഹപരമായ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും സ്ഥാപനത്തിലെത്തുന്നവരോട് അപമര്യാദയായാണ് പെരുമാറുന്നതെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ സുരേന്ദ്രൻ അമ്മാറമ്പത്ത്, സുമിൻ നെടുമല എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പൊതുജനങ്ങളിൽനിന്ന് സർ വീസ്‌ചാർജ് ഈടാക്കി ചെയ്യുന്ന പ്രവൃത്തികൾ ഉപകാരപ്രദമാവും വിധം ലഭ്യമാവുന്നില്ലയെന്നും ഇതുകാരണം മറ്റു പ്രദേശങ്ങളിലെ അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ബി.ജെ.പി. നേതാക്കൾ പറഞ്ഞു.
ഒക്ടോബർ 25ന് സർട്ടിഫിക്കറ്റ് ആവശ്യത്തിനു പോയ ആൾ മോശമായി പെരുമാറിയെന്നു ആരോപിച്ച് നവംബർ 6 നാണ് അക്ഷയ കേന്ദ്രം അധികൃതർ കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകുന്നത്. സ്ഥാപനത്തിൻ്റെ അനാസ്‌ഥയ്ക്ക് എതിരെ പ്രതികരിക്കുന്നവരുടെ കുടുംബാംഗങ്ങളെ കള്ള ക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും ആരോപിച്ചു.
ബി.ജെ.പി. ആരോപണം അടിസ്ഥാനരഹിതമെന്ന് അക്ഷയ അധികൃതർ
പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രത്തിനെതിരേ ബി.ജെ. പി. പഞ്ചായത്ത് കമ്മിറ്റി ഉന്നയിച്ച ആരോപണം അടിസ്ഥാ നരഹിതമാണെന്ന് അക്ഷയ കേന്ദ്രം ജീവനക്കാരായ നിമിൽ തോമസ്, വി.ജെ. സിബി എന്നിവർ വാർത്താസമ്മേളനത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ കാല താമസം വരുത്തിയെന്നും സ്ഥാപനത്തിൽ വരുന്നവരോട് മോശമായി പെരുമാറുന്നുവെന്നുമുള്ള ആരോപണം ബി.ജെ.പി. തെളിയിക്കണമെന്ന് ജീവനക്കാർ പറഞ്ഞു.
ബിജെപി നേതാവിന്റെ ഭാര്യയുടെ സർട്ടിഫിക്കറ്റിനു വേണ്ടി കൃത്യസമയത്തു തന്നെ അപേക്ഷ തയാറാക്കി നൽകിയെന്നും, വില്ലേജ് ഓഫിസിൽ കാലതാമസം വന്നതിനു അക്ഷയ കേന്ദ്രം ജീവനക്കാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അക്ഷയകേന്ദ്രങ്ങൾ എന്നത് അപേക്ഷ സമർപ്പിക്കുന്നതിന് സഹായിക്കുന്ന സ്ഥാപനമാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളാണ്. അക്ഷയ കേന്ദ്രത്തിനു നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതി ൻ്റെപേരിൽ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അക്ഷയ അധികൃതർ അറിയിച്ചു.

Comments
Post a Comment