മലയോര പ്രദേശമായ കൂരാച്ചുണ്ടിനും സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിനും അഭിമാന താരമായി അൽക്ക ഷിനോജ്.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജിന് നാലാം സ്വർണമെഡൽ
കൂരാച്ചുണ്ട്: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇന്ന് നടന്ന സബ്ബ് ജൂനിയർ ഗേൾസിൻ്റെ 200 മീറ്റർ ഓട്ടത്തിൽ അൽക്ക ഷിനോജ് സ്വർണം നേടി . ഇതോടെ ഈ കായികളമേയിൽ അൽക്ക ഷിനോജ് സ്വന്തമാക്കിയത് 4 സ്വർണ മെഡൽ.
100 x 4 മീറ്റർ റിലേയിലും 400 മീറ്ററിലും 600 മീറ്ററിലും അൽക്ക സ്വർണ്ണം നേടിയിരുന്നു.
കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.
അൽക്ക ഷിനോജിൻ്റെ കോച്ച് കെ എം പീറ്റർ സാറിൻ്റെയും വിജയൻ സാറിൻ്റെയും കുളത്തുവയൽ സ്കൂളിലെ കായിക അധ്യാപികയുടേയും കഠിന പരിശ്രമമാണ് വിജയം കണ്ടത്
അഭിനന്ദനങ്ങൾ💐💐💐💐💐💐💐

Comments
Post a Comment