കോഴിക്കോടിനും ഉണ്ട് മഞ്ഞുപൊതിയുന്ന ഗവി..പച്ചപ്പു നിറഞ്ഞു നില്ക്കുന്ന മലബാറുകാരുടെ ഗവി....
ഗവിയെന്നു കേൾക്കുമ്പോൾ ഭംഗിയാർന്ന പച്ചപ്പിന്റെയും കോടമഞ്ഞിന്റെയും കാഴ്ചയാണ് നമ്മുടെ മനസ്സിലെത്തുന്നത്. എന്നാൽ ഗവി വരെ യാത്ര ചെയ്തു പോവുക എന്നത് എല്ലാവർക്കും സാധ്യമായേക്കണമെന്നില്ല, പ്രത്യേകിച്ച് മലബാറിൽ നിന്നും വരുന്നവർക്ക്. ഗവിയിൽ പോകുവാൻ പറ്റിയില്ലെന്നോർത്ത് പക്ഷേ, വിഷമിക്കേണ്ട ആവശ്യമില്ല, മലബാറിന് സ്വന്തമായി വേറൊരു ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്‌ചകളുമായി നിൽക്കുന്ന ഇടം.
✍🏻നിസാം കക്കയം & കൂരാച്ചുണ്ട് ന്യൂസ്
വയലട
കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിന്റെ അകലെക്കാഴ്ചകൾ നല്കുന്ന, ഇവിടം സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ഏറ്റവും മികച്ച പ്രകൃതി സൗന്ദര്യം ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണിത്. പ്രകൃതിഭംഗിയോടൊപ്പം തന്നെ കാലാവസ്ഥയും കൂടിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എളുപ്പത്തിൽ മനോഹരമായ ലക്ഷ്യസ്ഥാനം
നോക്കുന്നവർക്ക് വയലട
മലബാറിന്റെ ഗവി
മലബാറിന്റെ ഗവിയെന്നും കോഴിക്കോടിന്റെ ഊട്ടിയെന്നുമെല്ലാം വയലടയെ സഞ്ചാരികൽ സ്നേഹത്തോടെ വിളിക്കാറുണ്ട്.
അതിനെന്താണ് കാരണം എന്നറിയണെമെങ്കിൽ നേരിട്ട് ഇവിടേക്ക് വരാം. ഊട്ടിയിലും ഗവിയിലും ഉള്ളപോലെ കോടമഞ്ഞും പച്ചപ്പും രസകരമായ കാഴ്ചകളും ആണ് ഇവിടെയുള്ളത് എന്നതാണ് ഈ പേരുകള്ഡക്കു പിന്നിലെ കഥ! പെട്ടന്നു പടരുന്ന കോടമഞ്ഞിലൂടെ നടന്ന് വേണം മുകളിലേക്ക് കയറുവാൻ. ചെറിയൊരു മഴ കൂടിയുണ്ടെങ്കിൽ ആ രസം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല
കിടിലൻ കാഴ്ചകൾ
വയലടയിൽ ഏറ്റവും മുകളിലെ പോയിന്റിൽ നിന്നും നോക്കിയാൽ ഒരുപാട് കാഴ്ചകളാണ് ഉള്ളത്. കോഴിക്കോട്ടെ മലയോര പട്ടണങ്ങളായ പോരാമ്പ്രാ, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ച തന്നെ ഇവിടെനിന്നും ഒപ്പിക്കാം.
മുള്ളൻപാറ
വയലട വ്യൂ പോയിൻ്റിനൊപ്പം തന്നെ പ്രസിദ്ധമാണ് മുള്ളൻപാറയും. ഇവിടെ നിന്നുള്ള കാഴ്ച്‌ചകൾ കൂടി കണ്ടാലേ വയലട യാത്ര പൂർണ്ണമായി എന്നു പറയുവാൻ സാധിക്കൂ. മുള്ളുകളുള്ള പാറയിൽ നിന്നാണ് മുള്ളൻപാറ എന്ന പേര് വന്നതെന്നാണ് കരുതുന്നത്. ഈ പാറ കുത്തനെ കയറിച്ചെല്ലുന്നിടത്താണ് വ്യൂ പോയിന്റുള്ളത്. കക്കയം ഡാമും മലനിരകളും, പെരുവണ്ണാമൂഴി റിസർവോയറും അവിടെനിന്നു പുറത്തുവിടുന്ന വെള്ളം പോകുന്ന വഴിയും ചുറ്റുമുള്ള കാടും എല്ലാം ആകാശക്കാഴ്ച്‌ചയിലെന്ന പോലെ ഇവിടെ നിന്ന് ആസ്വദിക്കാം. എന്നാൽ മഞ്ഞുമാറണം ഈ കാഴ്ചകളത്രയും കാണണമെങ്കിൽ .
മഴയിൽ വരാം
വർഷത്തിൽ ഏതുസമയത്തു വന്നാലും വയലട അത്ഭുതപ്പെടുത്തും. എന്നാൽ മഴക്കാലത്താണ് ഇവിടം കൂടുതൽ സുന്ദരിയാകുന്നത്. മഴയും പച്ചപ്പു ഒപ്പം മലകൾ കടന്നിറങ്ങി വരുന്ന കോടമഞ്ഞും കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ല. രാവിലെയാണ് വരുന്നതെങ്കിൽ സൂര്യാസ്‌തമയം കൂടി കാണുവാൻ സാധിക്കുന്ന തരത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. വൈകുന്നേരം വന്നാൽ സൂര്യാസ്തമം കൂടി കണ്ട് മലയിറങ്ങുവാൻശ്രദ്ധിക്കാം
വയലടയിലേക്ക് വരുവാൻ
കോഴിക്കോട് നിന്ന് 40 കിലോമീറ്ററും ബാലുശ്ശേരിയിൽ നിന്ന് 15 കിലോമീറ്ററും വയലടയിലേക്ക് ദൂരമുണ്ട്. ബാലുശ്ശേരിയിൽ നിന്ന് വയലടയിൽ എത്തി അവിടുന്ന് കോട്ടക്കുന്ന് റോഡിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മുള്ളൻപാറയിലെത്താം. മറ്റൊരു വഴി താമരശേരി-എസ്റ്റേറ്റ്മുക്ക്- തലയാട് വഴി വരുന്നതാണ്.
മുള്ളൻപാറയിലേക്ക് കയറണമെങ്കിൽ കോട്ടക്കുന്നിൽനിന്ന് 500 മീറ്റർ ദൂരംനടക്കണം. ഇപ്പോൾ വലടയിൽനിന്ന് കോട്ടക്കുന്നിലേക്ക് ജീപ്പ് സർവീസ് ഉള്ളതിനാൽ നടത്തം ഒഴിവാക്കാം.
ബാലുശ്ശേരിയിൽ നിന്നാണ് ഇവിടേക്ക് ബസ് സർവീസുകൾ കൂടുതലുമുള്ളത്.
കോഴിക്കോട് - വയലട
06:40 am കോഴിക്കോട്
08:20 am വയലട
വയലട - കോഴിക്കോട്
08:30am വയലട
10:10 am കോഴിക്കോട്
കോഴിക്കോട് - വയലട
03:40 pm കോഴിക്കോട്
05:20 pm വയലട
5:35PM വയലട - താമരശ്ശേരി








Comments
Post a Comment