ജലജീവൻ പൈപ്പിട്ട് നശിച്ച ഓവുചാൽ 6 മാസത്തിനു ശേഷം പുനഃസ്ഥാപിച്ചു




✍🏻ജോബി മാത്യു 

 കൂരാച്ചുണ്ട് :പഞ്ചായത്തിൽ 8-ാം വാർഡിലെ താഴെ പൂവത്തും ചോല - താന്നിയാംകുന്ന് റോഡിൽ കപ്പലുമാക്കൽ ജംക്ഷനിൽ ജലജീവൻ പദ്ധതിക്ക് പൈപ്പിട്ടതോടെ നശിച്ച ഓവു ചാൽ പൈപ്പ് പുനഃസ്ഥാപിച്ചു പ്രശ്നപരിഹാരമായി. പാതയോ രത്തെ ഗർത്തവും, മഴയത്ത് റോഡിൽ വെള്ളം കുത്തിയൊലിച്ച് അപകട ഭീഷണിയാകുന്നതായി നവംബർ 5ന് മനോരമ വാർത്ത നൽകിയിരുന്നു.

ജലജീവൻ പൈപ്പിട്ടു 6 മാസം കഴിഞ്ഞിട്ടും പാത നവീകരിക്കാ ത്തതിനാൽ തകർന്ന റോഡിൽ വാഹന യാത്ര അപകടകരമായിരുന്നു. 

ഒട്ടേറെ തവണ നാട്ടുകാരും, ജനപ്രതിനിധികളും നശിച്ച ഓവുചാൽ പൈപ്പിനു പകരം പൈപ്പ് സ്ഥാപിക്കാൻ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ല

ഓവുചാൽ തകർന്നതോടെ വെള്ളം കുത്തിയൊഴുകി ടാറിങ് പാത നശിക്കുകയും ഗർത്തം രൂപപ്പെടുകയും ചെയ്തിരുന്നു. റോഡിലെ വൻകുഴി ഒഴിവായതോടെ ഒട്ടേറെ കുടുംബങ്ങളുടെ യാത്രാപ്രശ്നത്തിനും പരിഹാരമായി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി