ചക്കിട്ടപാറ; പൂഴിത്തോട് പുലി ഇറങ്ങി 2 വളർത്തുനായ്ക്കളെ പുലി പിടികൂടി
പുലി സാന്നിധ്യം സ്‌ഥിരീകരിച്ച
വനം വകുപ്പ് ക്യാമറ സ്‌ഥാപിച്ചു .
മാവട്ടം മേഖലയിലെ 28 കുടുംബങ്ങൾ വന്യമൃഗ ഭീഷണിയിൽ
✍🏻 ജോബി മാത്യു
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ പുലി 2 വളർത്തു നായ്ക്കളെ കൊന്നു. മാവട്ടം വാട്ടർ ടാങ്ക് പ്രദേശത്തെ കുന്നത്ത് സന്തോഷിന്റെ കൂട്ടിൽ ഉണ്ടായിരുന്ന നായയെ ആണു രാത്രി പുലി പിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ നായയെ ഉപേക്ഷിച്ചു പുലി ഓടിപ്പോയി.
ഇതിനു ശേഷം മലമുകളിലെ സെൻ്റ് ജോസഫ് വിലാസം ജോസഫിൻ്റെ വളർത്തി നായയെ പുലി പിടിച്ചു കൊണ്ടുപോയി. കൊത്തിയ പാറ വനഭൂമിയിൽ നിന്നാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. വനാതിർത്തിയിൽ സൗരവേലി ഇല്ലാ ത്തതാണു പ്രധാന പ്രശ്നനം മാവട്ടം മേഖലയിലെ 28 കുടുംബങ്ങൾ വന്യ മൃഗ ഭീഷണിയിലാണ്.
കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൂഴിത്തോട്, ചെമ്പനോട മേഖലകളിൽ പുലി ഇറങ്ങിയിരുന്നു . ആഗസ്ത്/സെപ്റ്റംബർ മാസങ്ങളിൽ മുതുകാട് പ്രദേശത്തും പുലിയുണ്ടായിരുന്നു. പെരുവണ്ണാമുഴി ഫോറസ്റ്റ് സ്‌റ്റേൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ. ബൈജുനാഥിൻ്റെ നേതൃത്വത്തിൽ സംഘം സ്‌ഥലം സന്ദർശിച്ചു പു ലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചു.
മാവട്ടം മേഖലയിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. വനം വകുപ്പ് ഉദ്യോ ഗസ്‌ഥരുടെ രാത്രി പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു . പുലിയെ പിടികൂടാൻ. കൂട് സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ വാച്ചർമാരെ വനം വകുപ്പ് നിയമിക്കമെന്നും നാട്ടുകാർ ആവശ്യപെട്ടു.

Comments
Post a Comment