ചുരം കയറി ഒന്നാം സമ്മാനം; TG 434222 വിറ്റത് വയനാട്



ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. ഏജന്റ് ജിനീഷ് എ എം എന്നയാളിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരെന്നതിൽ വ്യക്തതയില്ല. അയൽ സംസ്ഥാനക്കാരിൽ ആരെങ്കിലുമാണോ ടിക്കറ്റ് വാങ്ങിയതെന്നും സംശയിക്കുന്നു.


ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റത്. ബത്തരിയുള്ള നാഗരാജ് എന്ന ഏജന്റാണ് ജിനേഷിൽ നിന്ന് ടിക്കറ്റെടുത്ത് വിറ്റത്. സുൽത്താൻ ബത്തേരിയിലാണ് അദ്ദേഹത്തിന്റെ കട. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് ഒന്നാം സമ്മാനം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ജില്ലയിര വിൽപന താരതമ്യേന കുറവായിരുന്നുവെന്ന് ജിനീഷ് പ്രതികരിച്ചു.


രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ് ലഭിക്കുക. TD 281025, TJ 123045, TJ 201260, TB 749816, ΤΗ 111240, ΤΗ 612456,ΤΗ 378331, TE 349095, TD 519261, ΤΗ 714520, TK 124175, TJ 317658, ΤΑ 507676, ΤΗ 346533, ΤΕ 488812, TJ 432135, TE 815670, TB 220261, TJ 676984 TE 340072 എന്നീ 
നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.



ഗോർഖി ഭവനിയിലാണ് ഓണം ബമ്പർ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എൻ ബാലഗോപാലാണ് നിർവഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎൽഎയും നിർവഹിച്ചു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികൾക്ക് ലഭിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.











Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി