തിരുവമ്പാടിക്കടുത്ത് Ksrtc ബസ് തലകീഴായി പുഴയിലേക്കു മറിഞ്ഞു വീണു. ഒരു മരണം.

തിരുവമ്പാടിക്കടുത്ത് Ksrtc ബസ് തലകീഴായി പുഴയിലേക്കു മറിഞ്ഞു വീണു. 

 ഒരു മരണം സ്ഥിതീകരിച്ചു . മരിച്ച ആളെ തിരിച്ചറിഞ്ഞില്ല... 

 4 പേര് ഗുരുതര നിലയിൽ ....

നിരവധി പേർക്ക് പരിക്ക്....

 ബസിൽ 50 പേരൊളംഉണ്ടായിരുന്നു.

പുഴയിൽ തിരച്ചിൽ തുടങ്ങി..

ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമം ആരംഭിച്ചു.





 താമരശ്ശേരി : പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ആളുകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.


 ബസില്‍ 50ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
 
 പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ബസിന് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 




പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോടേക്കേ് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത ഉള്ളവരെ രക്ഷിച്ചത്.

ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെന്നാണ് വിവരം.അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഫയർഫോഴ്‌സു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. രണ്ട് ക്രൈയിനുകൾ ഉപയോഗിച്ച് ബസ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി