കരിയാത്തുംപാറയിൽ അശാസ്ത്രീയ നിർമ്മാണത്തിലൂടെ ഉപയോഗശൂന്യമായി കിടക്കുന്ന തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ യൂണിറ്റിന് റീത്ത് വെച്ച് പ്രതിഷേധിച്ച് DYFl





കരിയാത്തുംപാറ: അശാസ്ത്രീയ നിർമ്മാണത്തിലൂടെയും ഉപയോഗ ശൂന്യമായി നിലകൊള്ളുന്ന കരിയാത്തുംപാറയിൽ നിർമ്മിച്ച തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ യൂണിറ്റിന് റീത്ത് വെച്ചു DYFl കൂരാച്ചുണ്ട് മേഖല കമ്മറ്റി പ്രതിഷേധിച്ചു. 

        കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള ഭൂമിയിലാണ് 2023ൽ അശാസ്ത്രീയമായി ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് നിർമ്മിച്ചത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കരക്കടയാണ് ഈ മാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. 

ജനങ്ങളുടെ കണ്ണിൽ പെടിയിടാൻ ഉദ്ഘാടനങ്ങൾ നടത്തി അഴിമതിയുടെ കൂത്തരങ്ങായി മാറുകയാണ് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്. കൃത്യമായി നടവഴി പോലുമില്ലാത്ത ഒരു ചതുപ്പിലാണ് ഇത്തരത്തിലൊരു ജൈവമാലിന്യ സംസ്കരണ യൂണിറ്റ് നിർമ്മിച്ചത്. എല്ലാ മേഖലകളിലും കൊടിയ അഴിമതികൾമാത്രം നടത്തിവരുന്ന കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതയുടെ സ്മാരകമായ ഒന്നാണ് ഈ കാട് പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന ജൈവ മാലിന്യ സംസ്കരണ യൂണിറ്റ്.


DYFI കൂരാച്ചുണ്ട് മേഖല സെക്രട്ടറി സ: ജസ്റ്റിൻ ജോൺ, മേഖല ജോ: സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ വി.കെ ഹസീന, മേഖല ട്രഷറർ മെൽജോ അഗസ്റ്റിൻ, നിഖിൽ ഷാജു എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി..

🧾ജസ്റ്റിൻ ജോൺ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി