തലയാട് തണ്ണീർത്തടങ്ങൾ നികത്തുന്നതായി പരാതി
തലയാട്: മലയോര ഹൈവേയുടെ പ്രവൃത്തിയുടെ മറവിൽ തലയാട് മേഖലയിൽ നീർത്തടങ്ങളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്നതായി പരാതി. റോഡ് പ്രവൃത്തിയുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് ചതുപ്പു നിലങ്ങൾ നികത്താൻ ഉപയോഗിക്കുന്നതാണ് പ്രതിഷേധം ഉയർത്തുന്നത്.
സൗജന്യമായി ലഭിക്കുന്ന മണ്ണ് റോഡരികിലെ ചതുപ്പുകളിൽ നിക്ഷേപിക്കാൻ അനുമതി നൽകിയാണു നിലം മാറ്റിയെടുക്കുന്നത്.

Comments
Post a Comment