വന്യജീവികളെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് സെൻ്റ് തോമസ് യുപി സ്‌കൂൾ കൂരാച്ചുണ്ട്



കൂരാച്ചുണ്ട്:  വന്യജീവി വാരാചരണത്തിന്റെ ഭാഗമായി സെന്റ് തോമസ് യുപി സ്കൂൾ നല്ലപാഠം ക്ലബ്, കക്കയം ഫോറസ്‌റ്റ് സ്റ്റേഷനുമായി സഹകരിച്ച് വന്യജീവികളെക്കുറിച്ചും പാമ്പുകളെ സംബന്ധിച്ചും വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

കക്കയം ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ സി.വിജിത്ത്ഉദ്ഘാടനം ചെയ്ത. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. പാമ്പുപിടിത്ത വിദഗ്‌ധൻ സുരേന്ദ്രൻ കരിങ്ങാട് ക്ലാ സെടുത്തു. ഫോറസ്‌റ്റ് വാച്ചർ എൻ.കെ.റീജ, നല്ലപാഠം കോ ഓർഡിനേറ്റർമാരായ മരിയ ജിൻസി, നിതിൻ തോമസ്, അധ്യാപകരായ ശിൽപ ജോസ്, ജിൻസി ടി.പെരുമ്പാറ, ജ്യോതി വിനയൻ, എം.അഞ്ജു എന്നിവർ പ്രസംഗിച്ചു.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി