റോഡ് വക്കിലെ ഉണങ്ങിയ മരം ; ഭീതിയിൽ ചെമ്പ്ര മുക്കളിൽ നിവാസികൾ
റോഡ് സൈഡിൽ ഉണങ്ങി നിൽക്കുന്ന മരം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ
മരം വീണാൽ വന്നു പതിക്കുന്നത് തിരക്കേറിയ പാതയിലെ വൈദ്യുതി ലൈനിലേക്ക്
പരാതി പറഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിക്കാതെ അധികൃതർ
ചെമ്പ്ര: കൂരാച്ചുണ്ട് - പേരാമ്പ്ര റൂട്ടിൽ ചെമ്പ്ര പാലത്തിനു സമീപം റോഡ് സൈഡിൽ കുന്നിനു മുകളിൽ മരം ഉണങ്ങി ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ. മരത്തിന് സമീപത്തായി വലിയ വൈദ്യുതി ലൈൻ ഉണ്ട്. മരം വീണാൽ അതു വൈദ്യുതി ലൈനിലേക്ക് വീഴാനുള്ള സാധ്യതയേറെയാണ്. കെഎസ്ഇബി അധികൃതർക്കും PWD അധികൃതർക്കും പരാതി നൽകിയെങ്കിലും വന്ന് നോക്കി പോയത് അല്ലാതെ തുടർനടപടികൾ ഒന്നും ഉണ്ടായില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധി ആളുകൾ കാൽനടയായും പോകുന്ന പാതയാണിത്.
പേരാമ്പ്രയിൽ നിന്ന് കൂരാച്ചുണ്ടിലേക്കും ചക്കിട്ടപാറക്കും ഉള്ള ചരക്ക് വാഹനങ്ങൾ ഉൾപെടെ നിരവധി വാഹനങ്ങൾ പോകുന്ന തിരക്കേറിയ പ്രധാന പാതയാണിത്.
എത്രയും പെട്ടന്ന് മരം മുറിച്ചു മാറ്റി പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.



Comments
Post a Comment