കൂരാച്ചുണ്ടിൽ ലഹരി വിരുദ്ധ മാരത്തൺ മത്സരം നടത്തി





കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ മാരത്തൺ മത്സരം സംഘടിപ്പിച്ചു. കൂരാച്ചുണ്ടിൽ ലഹരി മാഫിയയുടെ ആക്രമണങ്ങളും, ലഹരി ഉപയോഗവും കൂടി വരുന്ന സാഹചര്യത്തിലാണ് മാരത്തോൺ മത്സരം സംഘടിപ്പിച്ചത്. കൂരാച്ചുണ്ട് അങ്ങാടി മുതൽ കല്ലാനോട്‌ അങ്ങാടി വരെയായിരുന്നു മത്സരമുണ്ടായിരുന്നത്. 


യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കെ.എം.രബിൻ ലാൽ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.അരുൺ ദേവ് വിജയികൾക്ക് സമ്മാന വിതരണം നടത്തി. യദു കൃഷ്ണ കൂരാച്ചുണ്ട്, വിഷ്ണുനാഥ്‌ പേരാമ്പ്ര, സച്ചിൻ ചക്കിട്ടപ്പാറ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, ജോസ്ബിൻ കുര്യാക്കോസ്, ജെറിൻ കുര്യാക്കോസ്, കുര്യൻ ചെമ്പനാനി, സണ്ണി കോട്ടയിൽ, ജോൺസൻ എട്ടിയിൽ, ആൻഡ്രൂസ് കട്ടിക്കാന,സണ്ണി കാനാട്ട് എന്നിവർ സംസാരിച്ചു. രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ബിജി സെബാസ്റ്റ്യൻ, തേജസ് കാട്ടു നിലത്ത് , ഡെന്നി കണ്ടത്തിൻകര, അക്ഷത മരുതോട്ട്കുനിയിൽ, ശ്വേത ജിൻസ്, അബിൻ മംഗലപ്പള്ളി എന്നിവർ നേതൃത്വം നൽകി.


🧾 നിസാം കക്കയം 
       ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി