ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു




 കൂരാച്ചുണ്ട് ന്യൂസ്‌  (10-10-24)

നാദാപുരം :ഭർതൃവീട്ടിൽ വച്ച് തീ പൊള്ളലേറ്റ  യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 18 ) ആണ് മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. 

ഇന്നലെ രാത്രി വൈകിയോടെയായിരുന്നു മരണം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഇന്ന് രാത്രി എട്ടുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും . 

കണ്ണൂർ ജില്ലയിലെ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ചായിരുന്നു യുവതിക്ക് തീ പൊള്ളലേറ്റത്.

65 % ഓളം പൊള്ളലേറ്റ സ്നേഹയ്ക് വിദഗ്ധ ചികിത്സ നൽകിയിരുന്നു. ചികിത്സയ്ക്കിടെ അണുബാധയേറ്റാണ്  മരണം. സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. 

ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ രാഹുൽ കൊളവള്ളൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. 

പൊയിലൂർ സ്വദേശിയുമായി സ്നേഹ പ്രണയ വിവാഹമായിരുന്നു. മത്സ്യ വിതരണ തൊഴിലാളിയായ പരേതനായ അശോകന്റെയും മഹിളാ കോൺഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്. 

സഹോദരങ്ങൾ: രാഹുൽ, അൻസി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി