മലയോര ഹൈവേ നിർമാണം: സമരത്തിനൊരുങ്ങി കർമസമിതി
കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിൽ മലയോര ഹൈവേ നിർമാണ നടപടികൾ വൈകുന്നതിലും ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവത്തിനും എതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കുരാച്ചുണ്ട് മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോസഫ് വെട്ടുകല്ലേൽ, എ.കെ.പ്രേമൻ എന്നിവർ അറിയിച്ചു.
ഭൂമി, കെട്ടിടം ഉടമകളിൽ നിന്നു സമ്മതപത്രം വാങ്ങുന്ന നടപടി കൾ പോലും പൂർത്തീകരിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കോ സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നവർക്കോ സാധിച്ചിട്ടില്ലെന്നും ആരോപിച്ചു.
മലയോര ഹൈവേക്ക് സമ്മത പത്രം നൽകിയവരുടെയും, നൽകാൻ തയാറുള്ളവരുടെയും വിസമ്മതം അറിയിച്ചവരുടെയും ലിസ്‌റ്റ് പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ വികസനം ഫണ്ടിങ് ഏജൻസികൾക്ക് പണയപ്പെടുത്തിയ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയും സമരങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.
✍🏻ജോബി മാത്യു

Comments
Post a Comment