പെരുവണ്ണാമൂഴി; മുതുകാട് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം




ചക്കിട്ടപാറ: പഞ്ചായത്തിലെ മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം. ഇന്നലെ മൂന്നാം ബ്ലോക്കിലെ ആലിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയെ അജ്‌ഞാതജീവി കൊന്നു ഭക്ഷിച്ചതായി കണ്ടെത്തി പന്നിയുടെ ഇറച്ചി മാത്രമാണു തിന്നത്.

ചെന്നായ് ആക്രമിച്ചു കാട്ടുപന്നിയെ കൊന്നതായാണു വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ചെന്നായ് ഈ മേഖലയിൽ ഇല്ലെന്നും ചെന്നായ് തിന്നതാണെങ്കിൽ കാട്ടുപന്നിയുടെ എല്ല് ഉൾപ്പെടെ ഭക്ഷിക്കുമെന്നും നാട്ടുകാർ സംശയം ഉന്നയിച്ചു. പെരുവണ്ണാമൂഴി വനംവകുപ്പ് അധിക്യതർ സ്‌ഥലം സന്ദർശിച്ചു.

കോച്ചേരി രാജൻ്റെ ഭൂമിയിൽ നിന്നും ഒന്നര ആഴ്ച മുൻപ വന്യജീവിയുടെ കാൽപാട് കണ്ടെത്തിയിരുന്നു. കൂടാതെ പ്ലാസ്റ്റേഷൻ എസ്‌റ്റേറ്റ് ഭൂമിയിലും പലയിടങ്ങളിലും കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം മുൻപ് ഈ മേഖലയിൽ പുലി ഇറങ്ങിയതായി വനം വകുപ്പി സ്‌ഥിരീകരിച്ചിരുന്നു. പുലിയെ പി ടികൂടാൻ ക്യാമറയും സ്ഥാപിച്ചിരുന്നു. മൂന്നാം ബ്ലോക്ക് മേഖലയിൽ സ്വകാര്യ ഭൂമിയിൽ കാട് നിറഞ്ഞതാണു വന്യമൃഗ ശല്യം വർധിക്കാൻ പ്രധാന കാരണം കൃഷി ഭൂമിയിലെ കാട് വെട്ടി മാറ്റാത്ത ഭൂവുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചക്കിട്ടപാറ പഞ്ചാ യത്ത് അറിയിച്ചിരുന്നെങ്കിലും കാട് വെട്ടി മാറ്റിയിട്ടില്ല. കാട് വെട്ടി മാറ്റാൻ അടിയന്തര നടപടി വേണംഈ മേഖലയിൽ ക്യാമറ സ്‌ഥാപിക്കണമെന്നും ആർആർടി ടീമിൻ്റെ സേവനം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി