വാർത്ത ഫലിച്ചു; സണ്ണിയുടെ ഭൂനികുതി സ്വീകരിച്ചു.

 

 ചക്കിട്ടപാറ :  2019 വരെ നികു തി അടച്ച റവന്യു രേഖകളുള്ള കർഷകന്റെ ഭൂനികുതി സ്വീകരി ക്കുന്നത് ചക്കിട്ടപാറ വില്ലേജ് അധികൃതർ 5വർഷമായി തടഞ്ഞത് ഒഴിവാക്കി വീണ്ടും നികുതി സ്വീകരിച്ചു തുടങ്ങി.

ഭൂനികുതി സ്വീകരിക്കാത്തതിൽ മുതുകാട് കാക്കത്തുരുത്തേൽ കെ.സി.സണ്ണി വലയുന്നതായി കഴിഞ്ഞ 7നു മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ നടപടിയെടുത്തത്.

മുതുകാട്ടിലെ 6.5 സെന്റ് ഭൂമിയുടെ നികുതിയാണ് പ്രത്യേക കാരണങ്ങൾ ഒന്നും പറയാതെ റവന്യു അധികൃതർ തടഞ്ഞത്. വില്ലേജ് ഓഫിസിൽ 8 തവണ കയറിയിറങ്ങി മന്ത്രി ഉൾപ്പെടെയുള്ള ആളുകൾക്ക് ഒട്ടേറെ പരാതികൾ നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടായില്ല.

10നു ചക്കിട്ടപാറ വില്ലേജ് ഓഫിസർ കർഷകനെ ഫോണിൽ വിളിച്ച് തണ്ടപ്പേർ നമ്പർ ശരിയാക്കിയെന്നു പറഞ്ഞതിനെ തുടർന്ന് അക്ഷയ മുഖേന നികുതി അടയ്ക്കുകയും ചെയ്തു.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി