കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരുക്ക്



പന്തിരിക്കര: കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡിൽ പള്ളിക്കുന്ന് കോക്കാട് റോഡ് കവാടത്തിൽ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. തലയ്ക്കും, കാലിനും സാരമായി പരുക്കേറ്റ മുള്ളൻകു ന്ന് കല്ലുള്ളപറമ്പിൽ റിനീഷ് (41) നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കടിയങ്ങാട് നിന്നും പന്തിരിക്കര ടൗണിലേക്ക് യാത്രക്കാരുമായി വരുമ്പോൾ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഓട്ടോയുടെ മുന്നിലെ ഗ്ലാസും ബോഡിയും തകർന്നിട്ടുണ്ട്. നേരത്തെ ഈ ഭാഗത്ത് വച്ച് ഒരു ബൈക്ക് യാത്രക്കാരനെ പന്നി ഇടിച്ചു പരുക്കേൽപിച്ചിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി