മലയോരഹൈവേ കൂരാച്ചുണ്ടിൽ പ്രതിഷേധം കനക്കുന്നു



  പഞ്ചായത്തിനെതിരേ സി.പി.എം., ഡി.വൈ.എഫ്.ഐ. സമരപ്രഖ്യാപനം; വാഹനജാഥയുമായി ആക്‌ഷൻ കമ്മിറ്റി

✍🏻നിസാം കക്കയം

 കൂരാച്ചുണ്ട്: മലയോരഹൈവേയുടെ ഭാഗമായി 28-ാം മൈൽ ചെമ്പ്ര റോഡിന്റെ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ കൂരാച്ചുണ്ടിൽ പ്രതിഷേധം കനക്കുന്നു. ഹൈവേ നിർമാണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും കൂരാച്ചുണ്ട് പഞ്ചായത്തിൽപ്പെട്ട ചെമ്പ്ര മുതൽ ഇരുപത്തിയെട്ടാം മൈൽവരെയുള്ള ഭാഗത്തിന്റെ പ്രവൃത്തിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 10.1 കി ലോമീറ്ററാണ് ഈ റീച്ചിൽ വരുന്നത്. ഈ മേഖലയിൽ റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരപരിധിയിലെ കെട്ടിട ഉടമകളിൽനിന്ന് ഭൂമി വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികൾപോലും ഇപ്പോഴും പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്


 പദ്ധതി അട്ടിമറിക്കുന്നു -സി.പി.എം. 

മലയോരഹൈവേയുടെ ഭാഗമായി പഞ്ചായത്തിൽ നട ക്കേണ്ട പ്രവർത്തനങ്ങൾ അട്ടി മറിച്ച് സർക്കാരിൻ്റെ സ്വപ്നപദ്ധതി തകർക്കാനുള്ള നീക്കമാണ് യു.ഡി.എഫ്. ഭരണസമിതി നടത്തുന്നതെന്ന് സി.പി.എം. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് അങ്ങാടിയിലെ 800 മീറ്റർ ദൂരത്തിലുള്ള കെട്ടിട ഉടമകളുടെ സമ്മതപത്രം വാങ്ങുന്നതിൽ പഞ്ചായത്ത് ഒളിച്ചുകളി നട ത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.

     സ്ഥലം എം.എൽ.എ. കെ.എം. സച്ചിൻ ദേവ് മുൻ കൈയെടുത്ത് പഞ്ചായത്തിലും കളക്ടറേറ്റിലും വിളിച്ചുചേർത്ത യോഗങ്ങളിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധാരണയായിരുന്നു. ഇക്കാര്യത്തിനായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി മോണിറ്ററിങ് കമ്മിറ്റിയും നി ലവിലുണ്ട്. എന്നാൽ, ആരുടെ യൊക്കെയോ സ്വാധീനത്തിനു വഴങ്ങി മലയോരഹൈവേയു ടെ പ്രവർത്തനം മരവിപ്പിക്കുന്ന സമീപനമാണ് പ്രസിഡന്റ്റ് സ്വീ കരിക്കുന്നത്. മലയോരഹൈ വേ നിർമാണത്തിനായി കെട്ടിട ഉടമകൾ ഭൂരിഭാഗം പേരും സമ്മ തപത്രം നൽകിയിട്ടും ബന്ധപ്പെ ട്ട ഓഫീസിൽ എത്തിക്കുന്നതി നായി പഞ്ചായത്ത് തയ്യാറാ യിട്ടില്ല.

കൂരാച്ചുണ്ടിന്റെ വികസനക്കു തിപ്പിന് സഹായകരമാവുന്ന മലയോരഹൈവേ അട്ടിമറിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേ ബഹുജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പുനൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. അരുൺ, വി.ജെ. സണ്ണി, ജോസ് ചെരിയൻ, എൻ.കെ. കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.

 പഞ്ചായത്ത് ഓഫീസ് മാർച്ചുമായി ഡി.വൈ.എഫ്.ഐ.

കൂരാച്ചുണ്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരവുകയും മേഖലയിൽ വികസ നക്കുതിപ്പിന് വഴിയൊരുക്കുകയും ചെയ്യുന്ന മലയോരഹൈവേ പദ്ധതി പഞ്ചായത്ത് ഭരണ സമിതി തകർക്കാൻ ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

പഞ്ചായത്ത് അനാസ്ഥ യിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിക്കുമെന്ന് ഡി.വൈ. എഫ്.ഐ. കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി ഭാരവാഹിക ളായ ജസ്റ്റിൻ ജോൺ, വി.എ സ്. സോണറ്റ്, വി.കെ. ഹസീന, മെൽജോ അഗസ്റ്റിൻ എന്നിവർ അറിയിച്ചു. മാർച്ച് ഡി.വൈ. എഫ്.ഐ. ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി. സരുൺ ഉദ്ഘാടനം ചെയ്യും.

 പ്രചാരണ വാഹന ജാഥയുമായി ആക്‌ഷൻ കമ്മിറ്റി

മലയോരഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഭരണതല -ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെതിരേ മലയോരഹൈവേ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥയും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സമ്മതപത്രം വാങ്ങുന്ന നടപടികൾ ആരംഭിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും അത് പൂർത്തീകരിക്കാൻ കഴിയാത്തത് നാടിൻ്റെ വികസനത്തിന് തുരങ്കം വെക്കലാണെന്നും ഇതിനെതിരേയുള്ള സമര പരിപാടികൾക്ക് 26-ന് തുടക്കം കുറിക്കുമെന്നും ആക്‌ഷൻ കമ്മിറ്റി അറിയിച്ചു.

സർവകക്ഷിയോഗം ഇന്ന്

മലയോരഹൈവേ കടന്നു പോകുന്ന ചെമ്പ്രമുതൽ 28- ം മൈൽവരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തിയെ സംബന്ധിച്ചും സമ്മതപത്രം കൈമാറുന്നതിനെക്കുറിച്ചും ആശങ്കകൾ തുടരുന്ന സാഹചര്യ ത്തിൽ പഞ്ചായത്ത് നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് പഞ്ചായത്ത് ഹാളിലാണ് യോഗംചേരുക. ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി-വ്യാപാരി പ്രതിനിധികൾ, ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട അറിയിച്ചു .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി