കൂരാച്ചുണ്ടിൽ മലയോര ഹൈവേ നിർമാണ നടപടികൾ മന്ദഗതിയിൽ





 കൂരാച്ചുണ്ട് ടൗണിൽ ഇനിയും സമ്മതപത്രം നൽകാതെ ചില കെട്ടിട ഉടമകൾ

 കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണം അധികൃതർ അവഗണിക്കുന്നതായി പരാതി 28-ാം മൈൽ - കൂരാച്ചുണ്ട് - ചെമ്പ്ര റൂട്ടിലെ 10.1 കിലോമീറ്റർ നിർമാണ നടപടികളാണ് നീളു 28-ാം മൈൽ - ചെമ്പ്ര റൂട്ടിലെ പ്രവൃത്തിയിൽ കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ഒഴിവാക്കി എസ്‌റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ടെൻഡർ നടപടികൾ വൈകുകയാണ്. 28-ാം മൈൽ മുതൽ കൂരാച്ചുണ്ട് മേലെ അങ്ങാടി വരെയും. കൂരാച്ചുണ്ട് കള്ള്ഷോപ്പ് മുതൽ ചെമ്പ്ര വരെയും ഉള്ള മേഖലയിലെ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. എസ്‌റ്റിമേറ്റ് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും എംഎൽഎ, പഞ്ചായത്ത് ഉൾപ്പെടെ ഇടപെട്ട് ടെൻഡർ വേഗത്തിലാക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.




കെട്ടിട ഉടമകളുടെ സമ്മതപത്രം ലഭ്യമാകാൻ എം.എൽ.എ. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സർവകക്ഷി സംഘം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണു ജനങ്ങൾ ആവശ്യപ്പെടുന്നത്. കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരം ഹൈവേയുടെ മറ്റൊരു പ്രവർത്തിയാക്കി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ടൗണിലെ ഭൂരിഭാഗം കെട്ടിട ഉടമകളും സമ്മതപത്രം നൽകിയെങ്കിലും ഇനിയും ചിലരുടെ അനുമതി ലഭിക്കാനുണ്ട്.

പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ഒട്ടേറെ തവണ സർവക ക്ഷി യോഗം വിളിച്ച് കെട്ടിട ഉടമകളുടെ സമ്മതപത്രം വാങ്ങാൻ തീരുമാനിച്ചെങ്കിലും പൂർത്തികരിക്കാത്തതാണു പ്രശ്നം. സമീപത്തെ നിയോജക മണ്ഡലങ്ങളിൽ  മലയോര ഹൈവേക്ക് ഭൂമി ലഭിക്കാൻ എംഎൽഎ ഉൾപ്പെടെ ഇറങ്ങിയ മാത്യകയിൽ കൂരാച്ചുണ്ടിലും കൂട്ടായ മുന്നേറ്റം ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.

ടൗണിൽ റോഡിന്റെ വീതിക്കുറവും പാതയോരങ്ങളിലെ വാഹന പാർക്കിങ്ങും നിരന്തരം ഗതാഗത തടസ്സത്തിനു ഇടയാക്കുന്നുണ്ട്. മലയോര ഹൈവേ പൂർത്തിയായാൽ റോഡിന്റെ വിതി വർധിച്ച് ഗതാഗത പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ബൈപാസ് റോഡ് കൂടി യാഥാർഥ്യമാകണം

കൂരാച്ചുണ്ട് ടൗണിലെ ഗതാഗത ക്കുരുക്കിനു ശാശ്വത പരിഹാരം കാണുന്നതിന് പേരാമ്പ്ര, ബാലുശ്ശേരി റോഡുകളെ ബന്ധിപ്പിച്ച് പഞ്ചായത്ത് ഓഫിസിനു സമീപത്ത് നിന്ന് ആരംഭിക്കുന്ന നിർദിഷ്ട ബൈപാസ് റോഡ് പൂർത്തികരിക്കണം. 2015ൽ യൂഡിഎഫ് സർക്കാർ ബൈപാസ് റോഡിന് 1.58 കോടി രൂപ അനുവദിച്ച്ഉത്തരവ് ഇറങ്ങിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

ബൈപാസ് റോഡിന്റെ ഭാഗമായ പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ ഡില്ലിങ്, റോഡിന്റെ അതിർത്തി കല്ല് സ്ഥാപിക്കൽ എന്നിവയ്ക്ക് 2.70 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്ത‌താണ്.

ഡിവൈഎഫ്ഐ മാർച്ച്

ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരവും മലയോരത്തി ൻ്റെ വികസന മുന്നേറ്റത്തിന് ഇടയാക്കുന്ന മലയോര ഹൈവേ നിർമാണ നടപടികൾ പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നുവെന്നാരോപിച്ചു 11ന് രാവിലെ 10ന് ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി.സരുൺ ഉദ്ഘാടനം ചെയ്യും.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി