മലയോര ഹൈവേ: കൂരാച്ചുണ്ട് ടൗണിൽ സമ്മതപത്രം വാങ്ങൽ പുനരാരംഭിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ യോഗത്തിന്റെ തീരുമാനപ്രകാരം രണ്ടാംഘട്ടത്തിൽ ഭൂമി കെട്ടിട ഉടമകളിൽ നിന്നു സമ്മതപത്രം ശേഖരിക്കൽ തുടങ്ങി.
ഒന്നാംഘട്ടത്തിൽ 27 പേർ സമ്മതപത്രം നൽകിയിരുന്നു. ഇന്നലെ 18 പേർ സമ്മതപത്രം കൈമാറിഇനി 20 പേരുടെ അനുമതിപത്രം ലഭിക്കണം.
30നുള്ളിൽ മുഴുവൻ പേരുടെയും അനുമതിപത്രം വാങ്ങി കെആർഎഫ്ബി അധികൃതർക്ക് കൈമാറാനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസീന യൂസഫ്, സ്ഥിരസമിതി അധ്യക്ഷൻ ഒ.കെ.അമ്മദ്, മെംബർ അരുൺ ജോസ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, വി.എസ്.ഹമീദ്. ബഷീർ അമീൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ബിൽഡിങ് ഉടമകളെ കണ്ടത്.
✍🏻ജോബി മാത്യു



Comments
Post a Comment