മലയോര ഹൈവേ; കൂരാച്ചുണ്ടിൽ എംഎൽഎ ഇടപെടണം
കൂരാച്ചുണ്ട്: മലയോര മേഖലയുടെ വികസനത്തിനു ഇടയാക്കുന്ന മലയോര ഹൈവേയുടെ കൂരാച്ചുണ്ട് ടൗൺ മേഖലയിലെ കെട്ടിട ഉടമകളുടെ സമ്മതപത്രം ലഭിച്ച് പ്രവൃത്തി ആരംഭിക്കാൻ കെ.എം.സച്ചിൻദേവ് എംഎൽഎ അടിയന്തരമായി ഇടപെടണം. സർക്കാരിൻ്റെ വികസന പദ്ധതിയായ മലയോര ഹൈവേ പൂർത്തികരിക്കാൻ ഭൂമി ലഭിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നു സൂചിപ്പിച്ച് എംഎൽഎ പ്രശ്നത്തിൽ ഇടപെടാതിരിക്കുന്നതു നാടിൻ്റെ വികസനത്തിനു തടസ്സമാകും ടൗണിലെ മുഴുവൻ കെട്ടിട ഉടമകളിൽ നിന്നു സമ്മതപത്രം ലഭ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതിയും മുൻകയ്യെടുക്കണം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും വികസനത്തിനും ഹൈവേ യാഥാർഥ്യമാകണം
🧾കെ.എ.യൂസഫ് കോമച്ചാടത്ത്

Comments
Post a Comment