പ്രകൃതി സംരക്ഷണ സന്ദേശം പകർന്ന് കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ




 കൂരാച്ചുണ്ട്: പ്രകൃതി സംരക്ഷണ സന്ദേശം പകർന്നും, പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാനും പേപ്പർ ബാഗ് നിർമാണവുമായി കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പേപ്പർ ബാഗ് നിർമാണ ത്തിൽ ഏർപ്പെട്ടത്. വീട്ടിൽ നിന്നും മാതാപിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ പേപ്പർ ബാഗ് നിർമിച്ച് കൊണ്ടുവന്ന് കൂരാച്ചുണ്ടിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കൈമാറി. പ്രിൻസിപ്പൽ ജിൻസ് ജോസഫ്, അധ്യാപക കോഓർഡിനേറ്റർ ജോയൽ ജോർജ്, സ്റ്റുഡന്റ് കോഓർഡിനേറ്റർ ശ്രീദേവ് സാജു, ജെഫ്രിൻ ജെയിൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി