അമ്മയ്ക്കൊപ്പം നടന്ന ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു
വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കൺമുന്നിൽ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. കോയമ്പത്തൂർ അനുൽ അൻസാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാൽപ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്.
അതുൽ അൻസാരിയും ഭാര്യ നാസിരെൻ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്‌ര ഖാത്തൂനും തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Comments
Post a Comment