സ്കൂൾ കലോത്സവം; തകർത്താടി; പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി; അനിൽകുമാർ.




സ്കൂ‌ൾ അധികൃതരെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

ചക്കിട്ടപ്പാറ: വെങ്ങപ്പറ്റ ഗവ. ഹൈസ്ക്കൂൾ അധികൃതരെ മുക്തകണ്ഠം പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രശംസ. ഈ കലോത്സവം ഉദ്ഘാടനം ചെയ്യാൻ അധികൃതർ ക്ഷണിച്ചത് ചക്കിട്ടപ്പാറ ബഡ്സ് സ്കൂളിലെ അനിൽകുമാർ എന്ന വിദ്യാർത്ഥിയെയാണ്.

ചടങ്ങിൽ അനിൽകുമാർ മണച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിലെ പ്രശസ്‌തമായ ഒരു മുറൈ വന്ത് പാർത്തായ എന്ന പാട്ടിനൊത്ത് നൃത്തം വെക്കുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

അനിൽകുമാറിനെ കൂടാതെ ബഡ്സ് സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെയും അതിഥികളായി ക്ഷണിച്ചിരുന്നു. ഈ വിദ്യാലയത്തിൽ നടന്ന ഈ ചടങ്ങിനെ പറ്റി അറിഞ്ഞ മന്ത്രി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സ്ക്കൂൾ അധികൃതരെ പ്രശംസിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

കോഴിക്കോട് ജില്ലയിലെ വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളിൽ കലോത്സവം നടക്കുന്നു. അവിടേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത് ചക്കിട്ടപ്പാറ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥി അനിൽകുമാറിനെയാണ്.

അനിൽകുമാറിനെ മാത്രമല്ല ആ ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികളെയും കലോത്സവത്തിന് ക്ഷണിക്കുകയുംഅവരെ സ്വീകരിക്കുകയും ഭക്ഷണവും ഉപഹാരങ്ങളും നൽകുകയും കലോത്സവം കാണാൻ സംവിധാനമൊരുക്കുകയും ചെയ്തു.

കലോത്സവ വേദിയിൽ അനിൽകുമാർ നൃത്തവും അവതരിപ്പിച്ചു.


കരഘോഷത്തോടെയാണ് സദസ് ആ നൃത്തവിരുന്നിനെ സ്വീകരിച്ചത്. ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളെ ഒരു പൊതുവിദ്യാലയം നെഞ്ചോട് ചേർത്ത് നിർത്തിയ മനോഹര നിമിഷങ്ങൾ. എന്തൊരു മഹത്തായ മാതൃക...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി