കക്കയം ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ നീക്കം



 കൂരാച്ചുണ്ട് : കക്കയം ഡാം
സൈറ്റ് റോഡിൽ കക്കയം വാലി ക്കു സമീപത്ത് വനം വകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി പരാതി. വനം വകുപ്പിൻ്റെ ടിക്കറ്റ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുമ്പോൾ മൊബൈൽ റേഞ്ച് ലഭിക്കാത്തതാണ് കൗണ്ടർ മാറ്റാൻ കാരണമെന്നും പറയുന്നു.

കക്കയം അങ്ങാടിയിൽ നിന്നു 4 കിലോമീറ്ററോളം ദൂരത്തിലുള്ള 8-ാം പാലത്തിനടുത്ത് ജനവാസ കേന്ദ്രത്തിലേക്ക് കൗണ്ടർ മാറ്റാനാണ് നീക്കമെന്നാണ് ലഭിക്കുന്നത് സൂചന.

വർഷങ്ങൾക്കു മുൻപ് നാട്ടുകാർ മാസങ്ങളോളം സമരം ചെയ്‌തതിനു ശേഷമാണ് ടിക്കറ്റ് കൗണ്ടർ കക്കയം അങ്ങാടിയിൽ നിന്നു കക്കയം വാലിക്കു സമീപത്തേക്ക് മാറ്റിയത്.

കൗണ്ടർ വനാതിർത്തിയിലെ ഡാം സൈറ്റ് മേഖലയിലേക്ക് മാറ്റി സ്‌ഥാപിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് കൊണ്ടു വരുന്നതെന്നാണു നാട്ടുകാരുടെ ആക്ഷേപം.

കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിക്കണമെന്നും, ഡാം സൈറ്റ് മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും മാനസ കക്കയം യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. വി.ടി. തോമസ്, നിസാം കക്കയം, സുനിൽ പാറപ്പുറത്ത്, തോമസ് പോക്കാട്ട് എന്നിവർ പ്രസംഗിച്ചു.

🧾 ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി