മലയോര മേഖലയ്ക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനവുമായി പേരാമ്പ്രയിലെ
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ശ്രദ്ദേയമായ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് മോഡൽ.
മലമുകളിൽ ശക്തമായ മഴ പെയ്തു തുടങ്ങയിൽ ആദ്യം താഴ്ഭാഗത്തുള്ള വീടുകളിൽ നിന്ന് മാറി താമസിക്കാനുള്ള മുന്നറിയിപ്പ് ലഭിക്കും. ഉരുൾപൊട്ടൽ സാധ്യതയുണ്ടായാൽ വീടുകളിലേയ്ക്കും ദുരന്ത നിവാരണ അതോറിറ്റിയിലേയ്ക്കും ഫോൺകോൾ വരും , ഉരുൾപൊട്ടിയാൽ വീടുകളിലും വഴികളിലും ലൈറ്റ് തെളിയുകയും അലാറം അടിക്കുകയും ചെയ്യുന്ന സോളാറിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിലെ മിടുക്കികളായ എസ്.ദേവികൃഷ്ണ , വി.കെ ഋതിക എന്നിവർ ചിത്രകലാധ്യാപകൻ ഷിജു കൈലാസിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചത്. മുൻവർഷങ്ങളിലും സാമൂഹ്യ-ശാസ്ത്രമേളകളിൽ സബ്ജില്ലാ , ജില്ലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ കുട്ടികളെ സഹായിച്ചതും ഈ അധ്യാപകനാണ്.ശാസ്ത്ര അധ്യാപികമാരായ സജിത, ജെസ്സി, പ്രമിത എന്നിവർ നിദ്ദേശങ്ങൾ നൽകുകയും ചെയ്തു .

Comments
Post a Comment