ഇക്കോ ടൂറിസത്തിന്റെ പേരിലുള്ള അനധികൃത പിരിവ് നിർത്തണം
കൂരാച്ചുണ്ട് : വർഷങ്ങളായി നിലവിലില്ലാത്ത വനസംരക്ഷണ സമിതിയുടെ പേരിൽ കക്കയത്ത് പൊതുമരാമത്തി സ്ഥലത്ത് വനംവകുപ്പ് അനധികൃതമായി ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ സ്‌ഥാപിച്ചു നടത്തുന്നതിനുള്ള പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് കിഫ കൂരാച്ചുണ്ട്
കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കക്കയം അങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ ഡാം സൈറ്റ് ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്ക് മാറ്റാൻ മുൻപ് ഉത്തരവായെങ്കിലും പൊതുമരാമത്ത് സ്‌ഥലത്താണ് കൗണ്ടർ സ്‌ഥാപിച്ചത്. ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ പോകുന്നവർ മാത്രം ഇക്കോ ടൂറിസം ടിക്കറ്റ് എടുക്കേതുള്ളൂ എന്നായിരുന്നു തീരുമാനം. എന്നാൽ ഡാം സൈറ്റി ലേക്ക് പോകുന്ന മുഴുവൻ സഞ്ചാരികളിൽ നിന്നും ടിക്കറ്റ് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഉരക്കുഴി മേഖലയിലേക്ക് ടിക്കറ്റ് നൽകിയിട്ടും അടിസ്ഥാനസൗകര്യങ്ങളും, സുരക്ഷയും ഏർപ്പെടുത്തിയിട്ടില്ല.
ടിക്കറ്റ് കൗണ്ടർ വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. ജനങ്ങളെയും സർക്കാരിനെയും വെല്ലുവിളിച്ച് പൊതു സ്‌ഥലം കയ്യേറി കൗണ്ടർ സ്ഥാപിച്ചാൽ നിയമപരമായി നേരിടാ നും തീരുമാനിച്ചു.
സുനിൽ വടക്കേൽ, ബേബി മരുതോലി, ജിമ്മി വല്ലയിൽ, മാതൃ നരിക്കുഴി, ജോസ് കണിയാ റശ്ശേരി എന്നിവർ പ്രസംഗിച്ചു.
✍🏻ജോബി മാത്യു

Comments
Post a Comment