ജേക്കബ് പടലോടി ഗുരുശ്രേഷ്ഠ പുരസ്‌കാരം കൈമാറി




കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്‌കാരം കൈമാറി. പഞ്ചായത്ത് പരിധിയിൽ ഓരോ വർഷവും അധ്യാപന രംഗത്ത് മികവ് പുലർത്തുന്നവർക്കാണ് പുരസ്‌കാരങ്ങൾ കൈമാറുന്നത്. കല്ലാനോട്‌ സെന്റ് മേരീസ് ഹൈസ്ക്കൂൾ കായിക അധ്യാപകനായ നോബിൾ കുര്യാക്കോസിനാണ് പുരസ്‌കാരം ലഭിച്ചത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ പുരസ്‌കാരം കൈമാറി. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് ജോൺസൻ തേനംമാക്കൽ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, യൂത്ത് കെയർ ബ്രിഗേഡ് പഞ്ചായത്ത് ക്യാപ്റ്റൻ അജ്മൽ ചാലിടം, രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തിക്കുന്നേൽ, വിപിൻ കാരക്കട എന്നിവർ സംസാരിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി